രാജ്ഭവനിലേക്ക് അലക്ക് ജോലിക്ക് ആളെ വേണം: ശമ്പളം 52,600 രൂപ വരെ, വേറെയുമുണ്ട് ഒഴിവുകള്‍
തിരുവനന്തപുരം: കേരള രാജ്ഭവനിലേക്ക് അലക്ക് ജോലിക്കാരന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ധോബി തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് സര്‍ക്കാര്‍ സർക്കുലർ ഇറക്കി. 23,700 രൂപയാണ് അടിസ്ഥാന ശമ്പളമെങ്കിലും 52,600 രൂപ വരെ ശമ്പള സ്കെയിലുണ്ട്. നേരത്തെ ധോബി തസ്തികയിലേക്ക് ആളെ വേണമെന്ന് രാജ്ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണു സർക്കാർ അപേക്ഷ ക്ഷണിച്ചത്.
നവംബർ 20നുമുൻപായി അപേക്ഷ സമർപ്പിക്കണം. സ്വന്തം വകുപ്പിൽനിന്നുള്ള നിരാക്ഷേപപത്രം, കെ എസ് ആർ ഭാഗം ഒന്ന് ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഫോൺ നമ്പർ സഹിതം പൊതുഭരണ(പൊളിറ്റിക്കൽ) വകുപ്പ് തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. സർക്കാർ സർവീസിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (കാറ്റഗറി നമ്പർ 203/21), ഡ്രോയിംഗ് ടീച്ചർ ഹൈസ്കൂൾ (കാറ്റഗറി നമ്പർ 524/19), ബ്രാഞ്ച് മാനേജർ (ഡി.സി. ബി) ഐ എൻസിഎ-ഒബിസി (കാറ്റഗറി നമ്പർ 341/21) എന്നീ തസ്തികകളുടെ അഭിമുഖം നവംബർ 15,16,17,15 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ റീജിയണൽ ഓഫീസ് എറണാകുളം, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസ് എറണാകുളം, എന്നിവിടങ്ങളിൽ നടത്തുന്നതാണ്.
ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം . അർഹരായ ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്തുതന്നെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
അഭിമുഖം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് അപ്ലയന്‍സസ്, ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. മെക്കാനിക്ക് കണ്‍സ്യൂമര്‍ യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങില്‍ എ ഐ സി റ്റി ഇ/യു ജി സി അംഗീകൃത ബിവോക്/ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് അപ്ലയന്‍സസ് ട്രേഡില്‍ ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
ഡ്രസ്സ് മേക്കിങ് യോഗ്യത ഫാഷന്‍ ആന്‍ഡ് അപ്പരല്‍ ടെക്‌നോളജിയില്‍ യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിവോക്ക്/ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് / ഗാര്‍മെന്റ് ഫാബ്രിക്കേറ്റിങ് ടെക്‌നോളജി/ കോസ്റ്റും ഡിസൈനിങ്ങിലുള്ള ഡിപ്ലോമയും ബന്ധപ്പെട്ട മേഖല രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിധിയും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 16 രാവിലെ 11നും, 11:30നും യഥാക്രമം ഐ ടി ഐയില്‍ എത്തണം. ഫോണ്‍ 0474 2793714.












Click it and Unblock the Notifications