ദുബായി അല്ല, റാസൽഖൈമ കുതിക്കും: 2030 ഓടെ ആ മേഖലയില്‍ 25000 പുതിയ അവസരങ്ങള്‍
2030 ഓടെ ഹോസ്പ്പിറ്റാലിറ്റി മേഖലയില്‍ വമ്പന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങി റാസൽഖൈമ. ആറ് വർഷത്തിനുള്ളില്‍ നഗരത്തിലെ പ്രീമിയം, ആഡംബര ഹോട്ടൽ മുറികളുടെ എണ്ണം മൂന്നിരട്ടിയാകുമെന്നും, ഇതിലൂടെ ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം 25200 ആയി വർധിപ്പിക്കുമെന്നാണ് റാസൽ ഖൈമ (RAK) ഇൻവെസ്റ്റ്‌മെൻ്റ് പൾസ് റിപ്പോർട്ടിൽ സ്റ്റെർലിംഗ് ഹോസ്പിറ്റാലിറ്റി ഉപദേശകർ വ്യക്തമാക്കുന്നത്.
"ഹോട്ടൽ വ്യവസായ വികസനത്തിലെ കടുത്ത മത്സരത്തിനിടയിൽ, ഗുണനിലവാരമുള്ള ജീവനക്കാരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. മത്സരാധിഷ്ഠിതമായ ശമ്പളം, സമഗ്രമായ ആനുകൂല്യങ്ങൾ, ജീവിതനിലവാരമുള്ള സംരംഭങ്ങൾ, ജീവനക്കാരുടെ പാർപ്പിടം, തൊഴിൽ പുരോഗതി അവസരങ്ങൾ എന്നിവ ഈ സാഹചര്യത്തിലെ സുപ്രധാന ഘടകങ്ങളാണ്." സ്റ്റിർലിംഗ് ഹോസ്പിറ്റാലിറ്റി അഡൈ്വസേഴ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ ടാറ്റിയാന വെല്ലറിനെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.

2030-ഓടെ റാസൽ ഖൈമയിലെ ജി ഡി പി 80 ശതമാനമായി വളരുമെന്നും പ്രവചിക്കുന്നു. അതേസമയം, ഈ കാലയളവില്‍ തന്നെ റാസൽ ഖൈമയിലെ ജനസംഖ്യ 55 ശതമാനം വർധിച്ച് 400,000-ത്തിൽ നിന്ന് ഏകദേശം 620,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമായും ഇതിന് കാരണമാകുക പ്രവാസികളുടെ ഒഴുക്കാണ്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള, പ്രധാനമായും 25 മുതൽ 35 വരെ പ്രായമുള്ളവർ മേഖലയിലേക്ക് എത്തും. റാസൽ ഖൈമയിലെ ഹോസ്പിറ്റാലിറ്റി വർക്ക്ഫോഴ്സ് പ്രധാനമായും മാനേജ്മെൻ്റ് അല്ലാത്തവരാണെന്നും ഏറ്റവും പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ജോലിയിലുള്ള ഉയർന്ന സംതൃപ്തി, വ്യക്തിഗത ആദായനികുതി ഇല്ല, താങ്ങാനാവുന്ന ഭവന സാധ്യതകളുടെ വിശാലമായ ശ്രേണി, മൊത്തത്തിലുള്ള ഉയർന്ന ജീവിത നിലവാരം എന്നിവ കാരണം ഉയർന്ന വൈദഗ്ധ്യമുള്ള നിരവധി തൊഴിലാളികളാണ് ഇക്കാലയളവില്‍ എമിറേറ്റിലേക്ക് മാറിയിരിക്കുന്നത്. റാസല്‍ഖൈമയുടെ വളർച്ചാ സാധ്യത 75 ശതമാനം തൊഴിലാളികളേയും ആകർഷിക്കുന്നു.
എമിറേറ്റിലെ ബിസിനസുകൾക്കും നിക്ഷേപകർക്കും കുറഞ്ഞ പ്രവർത്തന ചെലവ്, കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകൾ, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ ജീവനക്കാരുടെ ചെലവ് എന്നിവയും പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്.റാസല്‍ ഖൈമയിലെ ശമ്പളം മിഡിൽ ആൻഡ് അപ്പർ മാനേജ്‌മെൻ്റിന് 5 ശതമാനം മുതൽ 15 ശതമാനം വരെ കുറവാണ്. ദുബായെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലോവർ ലെവൽ സ്റ്റാഫുകൾക്ക് 30 ശതമാനം വരേയും കുറവാണ്. എന്നാല്‍ ദുബായിയേക്കാള്‍ ജീവിതച്ചെലവ് 40-50 ശതമാനം കുറവാണ് എന്നതാണ് റാസല്‍ഖൈമയുടെ പ്രത്യേകത.
ഉദാഹരണത്തിന്, റാസല്‍ഖൈമയെ അപേക്ഷിച്ച് എല്ലാ റെസിഡൻഷ്യൽ ക്ലാസുകളിലുടനീളം ദുബായിലെ വാടക നിരക്ക് രണ്ട് മടങ്ങ് കൂടുതലാണ്. സ്കൂള്‍ ഫീസിന്റെ കാര്യത്തിലും വലിയ അന്തരമുണ്ട്. ഇതുകൊണ്ട് തന്നെയാണ് ദുബായിയേക്കാളും കുറഞ്ഞ ശമ്പളമാണെങ്കിലും പലരേയും റാസല്‍ഖൈമയിലേക്ക് ആകർഷിക്കുന്നത്.
വലിയ വികസന മുന്നേറ്റങ്ങളിലൂടെ 2030-ഓടെ, റാസല്‍ഖൈമയിലെ പ്രീമിയം, ആഡംബര ഹോട്ടൽ മുറികളുടെ എണ്ണം മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം 25,200 ആയി വർദ്ധിക്കുകയും ചെയ്യും.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
പിഎസ്സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, ഒഴിവുകള്‍ പാലക്കാട്, 1.15 ലക്ഷം വരെ ശമ്പളം!! -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications