കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐ അസിസ്റ്റന്റ്: പ്രിലിമിനറി പരീക്ഷ ഫലം പുറത്ത്, മെയിന്‍ പരീക്ഷ മെയ് 8ന്

Google Oneindia Malayalam News

ആര്‍ ബി ഐ അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ സെലക്ഷന്‍ ലിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( ആര്‍ ബി ഐ ) പുറത്തുവിട്ടു. ഫലങ്ങള്‍ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അവ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാം.

ഏപ്രില്‍ 21 ന് ഫലം പ്രഖ്യാപിച്ചതിനാല്‍, ഈ വര്‍ഷം മാര്‍ച്ച് 26, മാര്‍ച്ച് 27 തീയതികളില്‍ ആര്‍ ബി ഐ അസിസ്റ്റന്റ് പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും വെബ്‌സൈറ്റ് നേരിട്ട് സന്ദര്‍ശിച്ച് ഫലം ഡൗണ്‍ലോഡ് ചെയ്യാം. പ്രിലിമിനറി ഫല ലിസ്റ്റില്‍ ഇടം നേടിയ എല്ലാവര്‍ക്കും 2022 മെയ് 8 ന് നടക്കാനിരിക്കുന്ന മെയിന്‍ പരീക്ഷ എഴുതാം.

rbi

'കുക്ക്' താത്കാലിക ഒഴിവ്

കെപ്‌കോയ്ക്ക് കീഴിൽ പേട്ടയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ താത്കാലിക അടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് ചൈനീസ്/തന്തൂർ/അറബിക് പാചകത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം. അപേക്ഷകൾ ബയോഡാറ്റ സഹിതം 30 ന് മുൻപ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: [email protected].

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്, പ്രോഗ്രാമിംഗ് ഇന്‍ ജാവ, ഡോട്ട് നെറ്റ്, പൈത്തണ്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍- 0471 2337450, 954499114.

കേരള ലാ അക്കാദമിയിൽ പ്രവേശനത്തിന് ആപേക്ഷിക്കാം

കേരള ലാ അക്കാദമി ലാ കോളേജിൽ 2022-23 അദ്ധ്യായന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, പഞ്ചവത്സര ബികോം എൽഎൽബി, ത്രിവത്സര എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി കോഴ്സുകൾക്ക് 45% മാർക്കോടെ പ്ലസ്ടു യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷ ഫീസ് 1,250/- രൂപ.

ത്രിവത്സര എൽഎൽബി കോഴ്സിലേക്ക് 45% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. അപേക്ഷ ഫീസ് 1,000/- രൂപ.

എൽഎൽഎം കോഴ്സിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000/- രൂപ.

എംബിഎൽ കോഴ്സിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000/- രൂപ.

അപേക്ഷകൾ ഓൺലൈൻ വഴി (www.keralalawacademy.in) സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
കേരള ലാ അക്കാദമി ലാ കോളേജ്
പേരൂർക്കട, തിരുവനന്തപുരം - 695005
ഫോൺ : 0471-2433166

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

ലബോറട്ടറി അസിസ്റ്റന്റ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം.
ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 - 41,500 രൂപയാണ് വേതനം.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

English summary
RBI Assistant: Preliminary exam results out, Main exam on May 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X