Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിളിക്കുന്നു; 25 ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

rbi

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 25 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 10 ആണ്.

കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍

എസ്സി: 2
എസ്ടി: 2
ഒബിസി: 6
എഎസ്ഡബ്യു: 2
ജനറല്‍: 13
ആകെ: 25

മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ. ഫാര്‍മസി ആക്ട് 1948 പ്രകാരം രജിസ്റ്റര്‍ ചെയ്ത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഫാര്‍മസി ഡിപ്ലോമയുടെ ഏറ്റവും കുറഞ്ഞ യോഗ്യത അപേക്ഷകന് ഉണ്ടായിരിക്കണം. ഫാര്‍മസിയില്‍ ബിരുദം (ബി. ഫാം) ഉള്ളവര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകന്‍ മഹാരാഷ്ട്ര ഫാര്‍മസി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫാര്‍മസി തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയ സമ്പത്ത് ഉണ്ടായിരിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയതവര്‍ക്ക് മുന്‍ഗണന. അടിസ്ഥാനപരമായ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ബാങ്ക് അധികൃതരാണ് തിരഞ്ഞെടുപ്പ് നടത്തുക. അതിന് ശേഷം ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. അഭിമുഖത്തിന് ശേഷമാണ് തസ്തികയിലേക്ക് നിയമിക്കുക.

പ്രോജക്ട് കോർഡിനേറ്റർ

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന 'Development of Vannamei shrimp farming' പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ വീതം നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 29 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: [email protected].

ഡോക്യുമെന്റേഷൻ മാനേജറെ നിയമിക്കുന്നു

തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഡോക്യുമെന്റേഷൻ മാനേജറെ ആറ് മാസത്തേക്ക് കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നു. മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ, ജേണലിസം, സിനിമറ്റോഗ്രഫി, വിഷ്വൽ എഫക്ട്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സിൽ ബിരുദം വേണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. സ്പോട്ട് വീഡിയോഗ്രഫിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. വിശദമായ ബയോഡേറ്റയും അഞ്ച് മിനുട്ടിൽ താഴെയുള്ള സ്വയം തയ്യാറാക്കിയ വീഡിയോയും സഹിതം അപേക്ഷ നൽകണം. [email protected], [email protected].

വിശദവിവരങ്ങൾക്ക്: forest.kerala.gov.in, instagram/navakiranam, facebook/rkdpnavakiranam. ഫോൺ: 0471 2529220.

സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽ

വിവിധ തസ്തികകളിലേക്ക് സഹകരണ സംഘം/ബാങ്ക് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ഏപ്രിൽ, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഡെപ്യൂട്ടി രജിസ്ട്രാർ അറിയിച്ചു.

വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷകൾ യഥാക്രമം 2023 ഓഗസ്റ്റ്, ഡിസംബർ, 2024 ഏപ്രിൽ മാസങ്ങളിലായി നടത്തും. മുല്യനിർണയത്തിനുശേഷം ബന്ധപ്പെട്ട സംഘങ്ങൾ/ബാങ്കുകൾ ഇന്റർവ്യൂ മാർക്ക് ലഭ്യമാക്കുന്ന മുറയ്ക്ക് എത്രയും വേഗം റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച് അഡൈ്വസ് നടപടികൾ കൈക്കൊള്ളും. അടുത്ത വിജ്ഞാപനം 2023 ഏപ്രിൽ 24ന് പുറപ്പെടുവിക്കും.

ഏപ്രിൽ 10 നകം സംഘങ്ങൾ/ബാങ്കുകൾ ലഭ്യമാക്കുന്ന ഒഴിവുകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. ജീവനക്കാർക്കായുള്ള യോഗ്യതാ നിർണയ പരീക്ഷയ്ക്കുള്ള വിജ്ഞാപനങ്ങൾ 2023 മെയ്, നവംബർ മാസങ്ങളിൽ പുറപ്പെടുവിക്കും. തുടർന്ന് 2023 ജൂലൈ, 2024 ജനുവരി മാസങ്ങളിലായി യഥാക്രമം പരീക്ഷകൾ നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+