കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ സ്വപ്‌നം, ഇതാണ് അവസരം; ഈ യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടോ
ആര്‍ ബി ഐയില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. ആര്‍ ബി ഐ കണ്‍സള്‍ട്ടന്റ്/സബ്ജക്റ്റ് സ്പെഷ്യലിസ്റ്റ്/ അനലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴി അപേക്ഷിക്കാം. ജൂലായ് 11 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങള്‍
ഡാറ്റാ സയന്റിസ്റ്റുകള്‍: 3
ഡാറ്റാ എഞ്ചിനീയര്‍: 1
ഐടി സുരക്ഷാ വിദഗ്ധന്‍: 10
ഐടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്: 8
ഐടി പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍- -ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: 6
നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍: 3
ഇക്കണോമിസ്റ്റ് (മാക്രോ ഇക്കണോമിക് മോഡലിംഗ്): 1
ഡാറ്റ അനലിസ്റ്റ് (അപ്ലൈഡ് മാത്തമാറ്റിക്‌സ്): 1
ഡാറ്റ അനലിസ്റ്റ് (അപ്ലൈഡ് ഇക്കണോമെട്രിക്‌സ്): 2
ഡാറ്റ അനലിസ്റ്റ് : 2
അനലിസ്റ്റ്(ക്രെഡിറ്റ് റിസ്‌ക്): 1
അനലിസ്റ്റ് (മാര്‍ക്കറ്റ് റിസ്‌ക്): 1
അനലിസ്റ്റ് (ലിക്വിഡിറ്റി റിസ്‌ക്): 1
സീനിയര്‍ അനലിസ്റ്റ് (ക്രെഡിറ്റ് റിസ്‌ക്): 1
സീനിയര്‍ അനലിസ്റ്റ് (മാര്‍ക്കറ്റ് റിസ്‌ക്); 1
സീനിയര്‍ അനലിസ്റ്റ് (ലിക്വിഡിറ്റി റിസ്‌ക്): 1
അനലിസ്റ്റ് (സ്‌ട്രെസ് ടെസ്റ്റിംഗ്): 2
അനലിസ്റ്റ് (ഫോറെക്‌സ് & ട്രേഡ്): 3
ഐടി - സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്: 8
കണ്‍സള്‍ട്ടന്റ് - അക്കൗണ്ടിംഗ്: 3
ഐടി പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍- ഗവണ്‍മെന്റ്, ബാങ്ക് അക്കൗണ്ടുകളുടെ വകുപ്പ്: 3
സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമെട്രിക്‌സ്/ മാത്തമാറ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ ഡാറ്റാ സയന്‍സസ്/ ഫിനാന്‍സ്/ ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ / സമാനമായ വിദേശ സര്‍വകലാശാല / ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിച്ച ഒരു ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബി ഇ, ബി ടെക് എന്നിവയാണ് യോഗ്യത. പ്രിലിമിനറി സ്‌ക്രീനിംഗ്/ഷോര്‍ട്ട്ലിസ്റ്റിംഗ് എന്നിവയ്ക്ക് ശേഷം നടത്തുന്ന അഭിമുഖം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
ആകാശവാണിയില്‍ അവതാരകരാവാം
ആകാശവാണി ദേവികുളം നിലയത്തില്‍ അവതാരകരുടെ താത്കാലിക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. പ്രായം 20-നും 50-നും ഇടയിലായിരിക്കണം.
അംഗീകൃത സര്‍വകലാശാല ബിരുദമാണ് വിദ്യാഭ്യാസയോഗ്യത. അപേക്ഷകര്‍ക്ക് പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, സമകാലിക സംഭവങ്ങള്‍, കല, സാഹിത്യം, സംസ്‌കാരം മുതലായവയില്‍ ധാരണ എന്നിവ ഉണ്ടായിരിക്കണം. ഹിന്ദി, തമിഴ് ഭാഷകളില്‍ പരിജ്ഞാനം അഭികാമ്യം. അപേക്ഷാ ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 354 രൂപയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഓണ്‍ലൈനിലോ ഫീസടക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാക്കനാടുള്ള സിഇപിഇസെഡ് ശാഖലയിലാണ് ഓണ്‍ലൈനായി തുക അടക്കേണ്ടത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസയോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടച്ചതിന്റെ രേഖ അല്ലെങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം ദേവികുളം നിലയത്തില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ ഏഴാണ്.
അപേക്ഷകരുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയില്‍ സൂചിപ്പിക്കണം. അപേക്ഷ അയക്കാനുള്ള വിലാസം: പ്രോഗ്രാം മേധാവി, ആകാശവാണി, ദേവികുളം -685613. ബാങ്ക് വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്. അക്കൗണ്ട് പേര്: പിബിബിസി റെമിറ്റന്‍സ് എസി, അക്കൗണ്ട് നമ്പര്‍: 10295186492, ഐഎഫ്എസ്‌സി: SBIN0009485, എംഐസിആര്‍ കോഡ്: 682002015, ശാഖ: സിഇപിഇസെഡ്, കാക്കനാട്.












Click it and Unblock the Notifications