പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരം; 11000-15000 വരെ സ്റ്റൈപ്പന്‍ഡ്
ബെംഗ്‌ളുരു: പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ ട്രേഡുകളിലായി അപ്രന്റിസ് ഒഴിവ്. 114 ഒഴിവുകളാണുള്ളത്. തമിഴ്‌നാട്, കേരള, പോണ്ടിച്ചേരി എന്നിവ ഉള്‍പ്പെടെ സതേണ്‍ റീജിയനിലാണ് തൊഴില്‍ അവസരം. ജൂണ്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗ്രാജുവേറ്റ് ഇന്‍ ഇലക്ട്രിക്കല്‍./സിവില്‍/ ഇലക്ടോണിക്‌സ്./ ടെല്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ട്രേഡില്‍ 15000 രൂപയാണ് സ്റ്റൈപ്പന്‍ഡ്

ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ സിവില്‍ എന്‍ജിനീയറിംഗ്, അസിസ്റ്റന്റ് -എച്ച് ആര്‍(ബിഎ/ ബിബിബിഎ) യോഗ്യതയില്‍ 12000 രൂപയും ഐടിഐ ഇലക്ട്രിക്കല്‍-11000 രൂപയുമാണ് സ്റ്റൈപ്പന്റ്.
Recommended Video
നോര്‍ത്തേണ്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയനുകളിലേക്കും അപ്രന്റിസ് തൊഴിലസവമുണ്ട്.
നോര്‍ത്തേണ്‍ റീജിയണില്‍ 125 ഒഴിവുകളാണുള്ളത്. ജൂണ്‍ 26 വരെ അപേക്ഷിക്കാം. ഒരു വര്‍ഷം പരിശീലനമുണ്ടായിരിക്കും. ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അവസരം.
ഗ്രാജുവേറ്റ് ഇലക്ട്രിക്കല്‍, ഗ്രാജുവേറ്റ് സിവില്‍, എക്സിക്യൂട്ടീവ് എംബിഎ(എച്ച്ആര്‍), ഡിപ്ലോമ ഇലക്ട്രിക്കല്‍, ഡിപ്ലോമ സിവില്‍, ഐടിഐ ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവ്. ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് വിഭാഗക്കാര്‍ക്ക് 15000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 12000 രൂപയും ഐടിഐക്കാര്‍ക്ക് 11000 രൂപയും സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.












Click it and Unblock the Notifications