കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഹൗസിങ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഹൗസിങ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 18 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

16 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടെ ബിരുദവും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.

ചാറ്റേര്‍ഡ് അക്കൗണ്ടന്റ്/ ICWAI/ സിഎസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 21 മുതല്‍ 28 വയസുവരെയാണ് പ്രായപരിധി.

job

രണ്ട് ഘട്ടങ്ങളായിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. രണ്ടാമത്തെ ഘട്ടത്തില്‍ ഇന്റെര്‍വ്യൂ ഉണ്ടായിരിക്കും. nhb.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ മാസത്തിലോ നവംബര്‍ മാസത്തിലോ ആയിരിക്കും പരീക്ഷ. ഡിസംബറോടെ പരീക്ഷഫലം വരും. ശേഷം ജനുവരി/ ഫെബ്രുവരി മാസങ്ങളിലായിരിക്കും ഇന്റര്‍വ്യൂ. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി അന്തിമ ഫലം പ്രഖ്യാപിക്കും.

സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ 69 സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ്സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ്

കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തിയ പാർട്ടി ഏത്? കൊല്ലപ്പെട്ടത് ഏത് പാര്‍ട്ടിക്കാർ?കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തിയ പാർട്ടി ഏത്? കൊല്ലപ്പെട്ടത് ഏത് പാര്‍ട്ടിക്കാർ?

യുപി പിടിക്കാന്‍ രാജീവ് ഗാന്ധിയേയും 'കളത്തിലിറക്കി' കോണ്‍ഗ്രസ്; ലക്ഷ്യം 20 ലക്ഷം യുവാക്കള്‍ യുപി പിടിക്കാന്‍ രാജീവ് ഗാന്ധിയേയും 'കളത്തിലിറക്കി' കോണ്‍ഗ്രസ്; ലക്ഷ്യം 20 ലക്ഷം യുവാക്കള്‍

 ആശ്വാസ ദിനം, സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ്, 2246 പേർക്ക് രോഗമുക്തി, 12 മരണം! ആശ്വാസ ദിനം, സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ്, 2246 പേർക്ക് രോഗമുക്തി, 12 മരണം!

English summary
recruitment for the post of Assistant Manager in National Housing Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X