Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ ;അപേക്ഷിക്കാം

ദില്ലി: സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇതിനകം തന്നെ ആരംഭിച്ചു. ജൂലൈ 16 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാനതിയ്യതി.

സബ്ഇന്‍സ്‌പെക്ടര്‍(എക്‌സിക്യൂട്ടീവ് മെയില്‍ /ഫിമെയില്‍), ദില്ലി പൊലീസ് ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, സബ്ഇന്‍സ്‌പെക്ടര്‍, (ജിഡി), ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികകളിലാണ് ഒഴിവ്. ദില്ലി പൊലീസില്‍ ംഎസ്‌ഐ (എക്‌സിക്യൂട്ടൂവ് മെയില്‍)-91, എസ് ഐ(എക്‌സിക്യൂട്ടൂവ് ഫിമെയില്‍)78 എന്നിങ്ങനെയാണ് ഒഴിവ്.

army

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സില്‍ സിആര്‍പിഎഫ് 1072 (1040 പുരുഷന്‍-32 സ്ത്രീ), ബിഎസ്എഫ് -242( 232 പുരുഷന്‍, 12 സ്ത്രീ), ഐടിബിപി 43 (36 പുരുഷന്‍, 7 സ്ത്രീ), സിഐഎസ്എഫ് 20 ( 18 പുരുഷന്‍, 2 സ്ത്രീ) എസ്എസ്ബി 16 (പുരുഷന്‍) എന്നിങ്ങനെയാണ് ഒഴിവ്.
https://ssc.nic.inവഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Recommended Video

cmsvideo
    Qatar gets expats entry from September, Regulations will be lifted in 4 phases | Oneindia Malayalam

    യോഗ്യത- ബിരുദം. 20-25-2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് യോഗ്യതയും പ്രായവും കണക്കാക്കുന്നത്. പേപ്പര്‍ 1 പരീക്ഷ സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെയാണ്. പേപ്പര്‍ രണ്ട് പരീക്ഷ 2021 മാര്‍ച്ച് 1 നും. പരീക്ഷ കംപ്യൂട്ടര്‍ അധ്ഷിഠിതമാണ്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങള്‍.

    കര്‍ണാടക-കേരളം റീജിയണില്‍ ലക്ഷ്യദ്വീപ്, കേരളം, കര്‍ണ്ണാടക എന്നിവയാണ് ഉള്‍പ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+