സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ നിയമനം; 789 ഒഴിവുകള്‍
ദില്ലി: സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ പാരാമെഡിക്കല്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലല്‍ നിയമനത്തിന് വിജ്ഞാപനം. 789 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് സ്ഥിപ്പെടുത്തിയേക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഡിസംബര്‍ 20 ന് എഴുത്ത് പരീക്ഷ നടക്കും.
ഇന്‍സ്‌പെക്ടര്‍ (ഡയറ്റീഷ്യന്‍), സബ്ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍), അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍, (ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ്, ഡെന്റല്‍ ടെ്ക്‌നീഷ്യന്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ഇലക്ട്രോ./ കാര്‍ഡിയോഗ്രാഫി ടെക്‌നീഷ്യന്‍), ഹെഡ്‌കോണ്‍സ്റ്റബിള്‍ (ഫിസിയോ തെറാപ്പി അസിസ്റ്റന്‍/ നഴ്‌സിങ് അസിസ്റ്റന്റ്/ മെഡിക് എഎന്‍എം/ മിഡ്‌വൈഫ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ജൂനിയര്‍ എക്‌സ്‌റേ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, സറ്റിയുവാര്‍ഡ്), കോണ്‍സ്റ്റബിള്‍(മസല്‍ചി, കുക്ക്, സഫായ് കരംചാരി,ധോബി/ വാഷര്‍മൈന്‍, ഡബ്ല്യൂ/സി, ടേബിള്‍ ബോയ്)

വെറ്റിനറി വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (വെറ്റിനറി, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍) തസ്തികകളിലാണ് അവസരം.
ദില്ലി, ഹൈദരാബാദ്, ഗുവാഹത്തി, ജമ്മു, പ്രയാഗ്രാജ്. അജ്‌മേര്‍, നാഗ്പൂര്‍, മുസാഫര്‍പൂര്‍, പള്ളിപ്പുറം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രം.
ഗ്രൂപ്പ് ബി തസ്തികകളിലേക്ക് 200 രൂപയും ഗ്രൂപ്പ് സി തസ്തികകളില്‍ 100 രൂപയുമാണ് അപേക്ഷാ ഫീസ്.
DIGP, Group Centre, CRPF, Bhopal എന്ന പേരില്‍ മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ്/ പോസ്റ്റല്‍ ഓര്‍ഡര്‍ ആയി ഫീസടക്കുക. സ്ത്രീകള്‍ക്കും എസ്‌സി എസ്ടി വിഭാഗക്കാര്‍ക്കും ഫീസ് വേണ്ട.












Click it and Unblock the Notifications