Get Updates
Get notified of breaking news, exclusive insights, and must-see stories!

എയിംസില്‍ നഴ്‌സിംഗ് ഓഫിസറാവാം; 3803 ഒഴിവുകള്‍; ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

ദില്ലി: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്‌സിഭ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് കോമണ്‍ എലിജിബിലിറ്റ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളുണ്ട്. ദില്ലി, ഭട്ടന്‍ഡ, ഭോപ്പാല്‍, ഭുവനേശ്വര്‍, ദ്യോഗര്‍, ഗോരഖ്പൂര്‍, ജോധ്പൂര്‍, കല്യാണി, മംഗളഗിരി, നാഗ്പൂര്‍, പട്‌ന, റായ്ബറേലി, റായ്പൂര്‍, ഋഷികേശ്, തെലങ്കാന എയിംസുകളിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.

റിക്രൂട്ട്‌മെന്റ് നോട്ടീസ് നമ്പര്‍: 106/ 2020 1-a ബിഎസ്‌സി നഴ്‌സിങ്/ ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കില്‍ ബിഎസ്‌സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്.

job

b) സ്‌റ്റേറ്റ്/ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സസ് ആന്റ് മിഡ്‌വൈഫ് രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ a) ജനറല്‍ നഴ്‌സിങ് മിഡ്‌വൈഫറി ഡിപ്ലോമ. യ) സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സസ് ആന്റ് മിഡ് വൈഫ് രജിസ്‌ട്രേഷന്‍. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ യോഗ്യാനന്തര പ്രവര്‍ത്തി പരിചയം.

18 നും 30 നും ഇടക്കാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. വയസില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും. 9300-34800 വരെ യാണ് ശമ്പളം. സെപ്തംബര്‍ 1 ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.

1500 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം/ ഇഡബ്ല്യൂഎസ് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+