Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ സൈക്കോളജിസ്റ്റ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

കേരള പോലീസിന്‍റെ ശിശുസൗഹൃദ ഡിജിറ്റല്‍ ഡി - അഡിക്ഷന്‍ സെന്‍ററുകളില്‍ (D-DAD) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പ്രോജക്ട്റ്റ് കോര്‍ഡിനേറ്റര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

police

ക്ലിനിക്കല്‍ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷം പ്രവൃത്തിപരിചയം വേണം. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് വേണ്ട യോഗ്യത. ഒരു വര്‍ഷം പ്രവൃത്തി പരിചയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ഒക്ടോബര്‍ 24 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.

വിശദവിവരങ്ങളും അപേക്ഷഫോറവും കേരളാ പോലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ https://keralapolice.gov.in/page/notification എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍ 9497900200.

താല്‍ക്കാലിക തെറാപ്പിസ്റ്റ് അഭിമുഖം

ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നടപ്പാക്കിവരുന്ന പഞ്ചകര്‍മ്മ യൂണിറ്റുകളില്‍ ഒഴിവുള്ള തെറാപ്പിസ്റ്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് (സ്ത്രീ-2, പുരുഷന്‍-1) 755 രൂപ (പ്രതിമാസം പരമാവധി 20385 രൂപവരെ) ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2023 മാര്‍ച്ച് 31 വരെയോ ഈ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയോ ആയിരിക്കും കാലാവധി. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 രാവിലെ 11.30 ന് കുയിലിമലയിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ 04862-232318.

അധ്യാപക ഒഴിവ്

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം, രാജാക്കാട് ഗവ. ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും ബയോഡേറ്റയുമായി ഒക്ടോബര്‍ 18, രാവിലെ 10 ന്് അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 9400006481, 04864 222931.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ കല്ലാര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട കൗൗമാരഭൃത്യം യൂണിറ്റില്‍ ഒഴിവുള്ള മെഡിക്കല്‍ ആഫിസര്‍ ( കൗമാരഭൃത്യം ) തസ്തികയില്‍ പ്രതിദിനം 1455 രൂപ (പ്രതിമാസം പരമാവധി 39,285 രൂപ ) ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 2023 മാര്‍ച്ച് 31 വരെയോ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരെയോ ആയിരിക്കും കാലാവധി. ബി.എ.എം.എസ്, എം.ഡി ( കൗമാരഭൃത്യം ) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18, രാവിലെ 11.30 ന് കുയിലിമലയിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 04862-232318.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+