കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളെജില്‍ അധ്യാപക നിയമനം
കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളെജില്‍ വിവിധ വകുപ്പുകളില്‍ അധ്യാപക നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. കായചികിത്സ വകുപ്പ്, സ്വസ്ഥവൃത്ത വകുപ്പ്, അഗദതന്ത്ര വകുപ്പ് എന്നിവയിലേക്കാണ് നിയമനം.
കായചികിത്സ വകുപ്പിലേക്ക് സെപ്തംബര്‍ 23നും, സ്വസ്ഥവൃത്ത വകുപ്പിലേക്ക് 24നും അഗദതന്ത്ര വകുപ്പിലേക്ക് 25നുമാണ് ഇന്റര്‍വ്യൂ. പരിയാരം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും ഹാജരാക്കണം. പ്രതിമാസം 56,395 രൂപയാണ് വേതനം . ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ആണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.












Click it and Unblock the Notifications