കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളെജില്‍ അധ്യാപക നിയമനം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളെജില്‍ വിവിധ വകുപ്പുകളില്‍ അധ്യാപക നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. കായചികിത്സ വകുപ്പ്, സ്വസ്ഥവൃത്ത വകുപ്പ്, അഗദതന്ത്ര വകുപ്പ് എന്നിവയിലേക്കാണ് നിയമനം.

കായചികിത്സ വകുപ്പിലേക്ക് സെപ്തംബര്‍ 23നും, സ്വസ്ഥവൃത്ത വകുപ്പിലേക്ക് 24നും അഗദതന്ത്ര വകുപ്പിലേക്ക് 25നുമാണ് ഇന്റര്‍വ്യൂ. പരിയാരം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

job

ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും ഹാജരാക്കണം. പ്രതിമാസം 56,395 രൂപയാണ് വേതനം . ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ആണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി കൂടുതൽ, 3022 പേർക്ക് കൊവിഡ് മുക്തി, ഇന്ന് രോഗം 2910 പേർക്ക്, 18 മരണം!സംസ്ഥാനത്ത് ഇന്ന് രോഗമുക്തി കൂടുതൽ, 3022 പേർക്ക് കൊവിഡ് മുക്തി, ഇന്ന് രോഗം 2910 പേർക്ക്, 18 മരണം!

 ഓൺലൈൻ ചൂതാട്ടം; അമ്മ അറിയാതെ മകൻ കളഞ്ഞ് 90,000 രൂപ,അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടി ഓൺലൈൻ ചൂതാട്ടം; അമ്മ അറിയാതെ മകൻ കളഞ്ഞ് 90,000 രൂപ,അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടി

ഇത് ബാലവിവാഹമോ? പരിഹാസവുമായി മലയാളികളും .. പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ ഇതാണ് ഇത് ബാലവിവാഹമോ? പരിഹാസവുമായി മലയാളികളും .. പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ ഇതാണ്

കർഷകർ കോർപ്പറേറ്റുകളുടെ അടിമകളായി മാറും; കാർഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ലാണിതെന്ന് മുല്ലപ്പള്ളികർഷകർ കോർപ്പറേറ്റുകളുടെ അടിമകളായി മാറും; കാർഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ലാണിതെന്ന് മുല്ലപ്പള്ളി

English summary
Appointment of Teacher in Government Ayurveda College, Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X