Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ: തൊഴിൽ അവസരങ്ങൾ

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 20 ന് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

job

താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്‌മെന്റിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ട്രേഡ്സ്മാൻ അഭിമുഖം 13ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ട്രേഡ്സ്മാൻ (പ്ലംബിങ്/ ഹൈഡ്രോളിക്സ്) തസ്തികയിലെ താത്കാലിക ഒഴിവിൽ അഭിമുഖം ജനുവരി 13ന് രാവിലെ 10 ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

സൗജന്യ പരിശീലനം

കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യുജിസി നെറ്റ് പേപ്പര്‍ രണ്ട് ഇക്കണോമിക്സ് വിഷയത്തിനായി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി ഒമ്പതിന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484-2576756, 2862153.

ഫുട്‌ബോള്‍ കോച്ചുമാര്‍ക്ക് അപേക്ഷിക്കാം

കാസര്‍കോട് എം.ആര്‍.എസിലെ 30 വിദ്യാര്‍ത്ഥിനികള്‍ക്ക് ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്നതിനായി ഫുട്‌ബോള്‍ കോച്ചിംഗ് ലൈസന്‍സുള്ള കോച്ചുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 2023 ജനുവരി 6ന് വൈകിട്ട് 4നകം കാസര്‍കോട് എം.ആര്‍.എസ് ഓഫീസിലോ, [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ലഭിക്കണം. ഫോണ്‍ 9446696011, 9847135135.

അപ്രന്റിസ് ട്രെയിനി കൂടിക്കാഴ്ച 11 ന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മംഗലം ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് അപ്രന്റിസ് ട്രെയിനി നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് നടക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍നിന്നും പാസായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.ടി.സി, മാര്‍ക്ഷീറ്റ് എന്നിവയുടെ അസല്‍രേഖകള്‍ സഹിതം ജനുവരി 11 ന് രാവിലെ പത്തിന് മംഗലം ഐ.ടി.ഐയില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 258545, 9447653702.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+