Get Updates
Get notified of breaking news, exclusive insights, and must-see stories!

റിഹാബിലിറ്റേഷൻ ടെക്‌നിഷ്യൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ: തൊഴിൽ അവസരങ്ങൾ

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ റിഹാബിലിറ്റേഷൻ ടെക്‌നിഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭാഗത്തിന് സംവരണം ചെയ്ത ദിവസ വേതനാടിസ്ഥാനത്തിലെ ഒഴിവുണ്ട്. മുൻഗണനാ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല. പ്രതിദിനം 700 രൂപയാണ് പ്രതിഫലം. പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ് ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 7നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാകണം.

താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്- റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട്' ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (kfri.res.in) സന്ദർശിക്കുക.

job

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/അംഗീകൃത കോളേജുകൾ/ സർവകലാശാലകൾ/ മറ്റ് സർക്കാർ വകുപ്പുകൾ/ അപ്പക്‌സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റിലുള്ള 10 വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, എം.ബി.എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്. താൽപ്പര്യമുള്ളവർ നവംബർ 10ന് രാവിലെ 10.30ന് തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2320420, 94466702612.

സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ

സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ; 1. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 3. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ), 4. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ഡിസൈൻ), 5. ഡ്രാഫ്റ്റമാൻ/ ഓവർസിയർ, 6. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (പ്ലാനിംഗ്- സിവിൽ), 7. അസിസ്റ്റന്റ് എൻജിനിയർ (ക്വാണ്ടിറ്റി സർവൈയിംഗ്), 8. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), 9. അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. നിയമന കാലാവധി ഒരു വർഷം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12. അപേക്ഷ ഫോം http://www.kshb.kerala.gov.in/kshbsite/ ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാം. ഇ-മെയിൽ: [email protected].

ഭിന്നശേഷിക്കാർക്ക് പരിശീലനം

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൈവല്യം കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബി.കോം കോ-ഓപ്പറേഷൻ, ജെ.ഡി.സി, എച്ച്.ഡി.സി, ബി. എസ് സി ബാങ്കിങ് ആൻഡ് കോ-ഓപ്പറേഷൻ യോഗ്യതയുള്ളവർക്ക് ഏകദിന പരിശീലന പരിപാടിയും ഇന്റർവ്യൂ ട്രെയിനിംഗും നടത്തും. തിരുവനന്തപുരം ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നവംബർ 11ന് രാവിലെ 10 മണി മുതലാണ് പരിപാടി. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നവംബർ 8ന് മുമ്പ് ഇതിനായി പേര് നൽകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+