കരസേനയില്‍ മതാധ്യാപകരാകാം; 194 ഒഴിവുകള്‍
ന്യൂഡല്‍ഹി; കരസേനയില്‍ മതാധ്യാപകരാകാം. പണ്ഡിറ്റ്,ഗ്രന്ഥി,മൗലവി,പാതിരി, ബുദ്ധ് മോങ്ക് തുടങ്ങി ആര്‍ആര്‍ടി 91-95 കോഴ്‌സുകളിലായി ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരുടെ 194 ഒഴിവുകളാണ് ഉള്ളത്. ഫെബ്രുവരി 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയാവര്‍ ആയിരിക്കണം.
പ്രായം : 25-34.2021 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
യോഗ്യത:

പണ്ഡിറ്റ്-ഗോര്‍ഖ: സംസ്‌കൃതത്തില്‍ ആചാര്യ അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ ശാസ്‌ത്രി യോഗ്യതയും ഒരു വര്‍ഷത്തെ കരംകന്ദ് ഡിപ്ലോമയും.
ഗ്രന്ഥി: പഞ്ചാബിയില്‍ ഗ്യാനി ബിരുദം.
മൗലവി,മൗലവി( ഷിയ ലഡാക്): അറബിയിലുള്ള മൗലവി അലിം/ ഉറുദുവിലുള്ള അദിബ് അലിം യോഗ്യത നേടിയിരിക്കണം.
പാതിരി: ബന്ധപ്പെട്ട അധികൃതരില്‍ നിന്നും വൈദിക പട്ടം നേടിയവര്‍. പ്രാദേശിക ബിഷപ്പിന്റെ അംഗീകാരമുള്ളവരാകണം.
ബുദ്ധ് മോങ്ക്: ബുദ്ധിസ്‌റ്റ് മൊണാസട്രിയിലെ നിശ്ചിത യോഗ്യതയുള്ള മുഖ്യ പുരോഹിതനാല്‍ നിയോഗിക്കപ്പെട്ട മോങ്ക്/ ബുദ്ധിസ്‌റ്റ് പുരോഹിതനാകണം.
അതത് മത സംസ്‌കാരത്തില്‍പ്പെട്ടവരാകണം. മേല്‍പ്പറഞ്ഞ തസ്‌തികയിലേക്കുള്ള അപേക്ഷകര്‍ക്ക് മികച്ച ശാരീരിക, മാനസികക്ഷമത വേണം.
തിരഞ്ഞെടുപ്പ്; സ്‌ക്രീനിങ് ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കല്‍ പരിശോധന, എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. എഴുത്ത് പരീക്ഷ ജൂണ്‍ 27ന് നടക്കും.
അപേക്ഷിക്കേണ്ട വിധം: WWW.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.












Click it and Unblock the Notifications