Get Updates
Get notified of breaking news, exclusive insights, and must-see stories!

റെസ്‌ക്യൂ ഓഫീസർ, ട്രെയിനി ലൈബ്രറിയൻ: തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രയിനി ലൈബ്രറിയൻമാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്‌സിയുമാണ് യോഗ്യത.

തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36നും മധ്യേ. രണ്ട് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

റെസ്‌ക്യൂ ഓഫീസർ നിയമനം

റെസ്‌ക്യൂ ഓഫീസർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വിഷയത്തില്‍ വി.എച്.എസ്.സി/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം/ എസ്.എസ്.എല്‍.സിയും കുറഞ്ഞത് അഞ്ച് വര്‍ഷം അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുണ്ടാവണം. പ്രായപരിധി 20 മുതല്‍ 56 വരെ. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ നിയമനം

പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വര്‍ഷത്തെ അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076

 കിറ്റ്‌സിലെ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ്

കിറ്റ്‌സിലെ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ്

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കിറ്റ്‌സിന്റെ എം.ബി.എ/ബി.ബി.എ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് ലഭിച്ചു. എയർലൈൻസ്, ടൂർ ഓപ്പറേറ്റർ, ഹോട്ടൽ, ഈവന്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് തൊഴിൽ ലഭിച്ചത്. ഇൻഡിഗോ, അദാനി ഇന്റർനാഷണൽ എയർപോർട്ട്, ലീലാ റാവീസ്, ക്ലബ് മഹീന്ദ്ര, കാംപർ ഗ്രൂപ്പ്, എക്‌സിക്യൂട്ടീവ് ഈവന്റ്‌സ്, ഉദയമസമുദ്ര, നിക്കീസ് നെസ്റ്റ് എന്നീ സ്ഥാപനങ്ങളിലാണ് പ്ലേസ്‌മെന്റ് ലഭിച്ചത്. എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്), ബി.കോം (ഇടക്ടീവ് ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് കിറ്റ്‌സിൽ അഡ്മിഷൻ പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+