എയിംസിൽ റിസർച്ച് കൺസൾട്ടന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: തൊഴിൽ അവസരങ്ങൾ അറിയാം
ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റിസർച്ച് പ്രോജക്റ്റിനായി റിസർച്ച് കൺസൾട്ടന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത നേടുന്ന അപേക്ഷകർക്ക് 1,00,000 രൂപ വരെ പ്രതിമാസ ശമ്പളം നൽകും. വ്യക്തികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ഒക്ടോബർ 25-നകം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
സാംസ്കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം
സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 - 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോൺ: 0471 2478193 എന്ന വിലാസത്തിൽ ഒക്ടോബർ 31നകം ലഭിക്കണം. ഇ-മെയിൽ: [email protected].

അഭിമുഖം 25ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (വെൽഡിംഗ്) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എച്ച് എസ് എൽ സി അല്ലെങ്കിൽ എസ് എസ് എൽ സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ / വിഎച്ച്എസ്ഇ/ കെജിസി ഇ / ഡിപ്ലോമയുമാണ് യോഗ്യത. ഒക്ടോബർ 25ന് രാവിലെ 10ന് സ്‌കൂളിൽ അഭിമുഖം നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686.
ഫെസിലിറ്റേറ്റര്‍ നിയമനം
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ചോനാംപാറ സാമൂഹ്യ പഠനമുറി സെന്ററില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 18 നും 35 നും മദ്ധ്യേ പ്രായമുളളവരാകണം. നിയമനം താത്കാലികം. പ്രതിമാസം 15,000/- രൂപ വേതനം ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ ഒരൊഴിവാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ ജാതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ തയ്യാറാക്കി ഒക്ടോബര്‍ 28 ന് മുന്‍പ് പ്രോജക്ടോഫീസര്‍, ഐ.റ്റി.ഡി.പി. ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം.












Click it and Unblock the Notifications