ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസത്തില്‍ 16 റിസര്‍ച്ച് സ്‌കോളര്‍ അവസരം
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തില്‍ റിസര്‍ച്ച് സ്‌കോളറിന്റെ 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍ 06/IIG/HRD/2020. റിസര്‍ച്ച് കാലയളവില്‍ യുജിസി മാനദണ്ഡ പ്രകാരമുള്ള സ്റ്റൈപ്പന്‍ഡ് ലഭിക്കും.
യോഗ്യത: ഫിസിക്‌സ്/ ജിയോ ഫിസിക്‌സ്/ സ്‌പേസ് ഫിസ്‌ക്‌സ്./ അപ്ലൈഡ് ജിയോളജി ആന്റ് അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നിവയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എംഎസ്‌സി/ എംഎസ്‌സി (ടെക്).
ബിരുദ തലത്തില്‍ ഫിസിക്‌സ് അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയത്തില്‍ പഠിച്ചിരിക്കണം. പ്രായപരിധി-25 വയസ്സ്

നവി മുംബൈയിലെ ഐഐജി ആസ്ഥാനത്ത് വെച്ച് നടക്കുന്ന എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. http://iigm.res.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച ശേഷം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ട്ത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ചേര്‍ത്ത് Administraive Coordinator, Indian Institute Of Geomagnetism, Plot-5, Sector18, Near Kalamboli Highway, New Panvel(W), Navi Mumbai, 410218 എന്ന വിലാസത്തിലേക്ക് തപാലില്‍ അയക്കുക.












Click it and Unblock the Notifications