കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ മെഡിക്കൽ കോളേജിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ്: തൊഴിൽ വാർത്തകൾ അറിയാം

Google Oneindia Malayalam News
job

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ പൾമനറി മെഡിസിൻ വിഭാഗത്തിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേദന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളിലേക്കാണ് താൽക്കാലികമായാണ് നിയമനം നടത്തുന്നത്.
റെസ്പിറേറ്ററി തെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10:30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 9 മുതൽ 10 വരെ രജിസ്ട്രേഷൻ ആരംഭിക്കും. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മുൻഗണന ലഭിക്കും.ഫോൺ :0484-2754468

അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വാഴക്കുളം അഡീഷണല്‍ പ്രോജക്ടിന്റെ പരിധിയിലുളള കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുളളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീഴ്മാട് ഗ്രാമ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും സേവന തല്‍പരത ഉളളവരും മതിയായ ശാരീരിക ശേഷിയുളളവരുമായ 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തില്‍ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസാകാന്‍ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 28 ന് വൈകിട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 0484-2952488, 9387162707. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, കീഴ്മാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

എന്‍ജിന്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ തസ്തികയില്‍ ആറ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. 18നും 37നും മധ്യേ പ്രായമുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിനകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. 2010ലെ കേരള ഇന്‍ലാന്റ് വെസല്‍സ് ചട്ടപ്രകാരം അനുവദിച്ച കറന്റ് മാസ്റ്റര്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമുള്ള വയസിളവുകള്‍ ലഭിക്കും.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് സൗജന്യ പരീക്ഷാ പരിശീലനം
ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ഉടന്‍ ആരംഭിക്കും. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള ഒബിസി /ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയം. പരിശീലത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി നാലിനകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6238965773.

English summary
Respiratory Therapist in Government Medical College: Know latest Job News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X