കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു
ദില്ലി: കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി എസ് ഇ ഇ) ഫലം പ്രഖ്യാപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ സി എസ് ഐ) ആണ് പരീക്ഷഫലം പ്രസദ്ധീകരിച്ചിരിക്കുന്നത്. icse.edu എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്. ജനുവരി 9, 10 തീയതികളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആകെ 200 മാര്‍ക്കിന്റെ പരീക്ഷയില്‍ വിജയിക്കാന്‍ ആകെ 50 ശതമാനം മാര്‍ക്കും ഓരോ പേപ്പറിനും 40 ശതമാനം മാര്‍ക്കും ലഭിക്കണം. ഡിസംബര്‍ 26, 27 തീയതികളില്‍ നടത്തിയ ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഫലവും ഐ സി എസ് ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറില്‍ സി എസ് ഇ ഇ പരീക്ഷ നടത്തിയിരുന്നു. അന്ന് പരീക്ഷയില്‍ 78.98 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്.












Click it and Unblock the Notifications