എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു
ദില്ലി: എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. ഫെബ്രുവരി 20, 21, 22 തീയതികളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. afcat.cdac.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്.

പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ ശാരീരിക, വൈദ്യ പരിശോധനകള്‍ക്ക് വിധേയരാകണം. ആ ഘട്ടവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ നിയമനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications