Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയിൽവെയിൽ വമ്പൻ റിക്രൂട്ട്മെന്റ്; 9970 ഒഴിവുകൾ,മികച്ച ശമ്പളവും, ഇപ്പോൾ അപേക്ഷിക്കാം

മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ച് റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 9,970 ഒഴിവുകൾ ഉണ്ട്. യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ അറിയാം

ഒഴിവുകൾ എങ്ങനെ

സെൻട്രൽ റെയിൽവേ - 376, ഈസ്റ്റ് സെൻട്രൽ റെയിൽവേ - 700, ഈസ്റ്റ് കോസ്റ്റ് റെയിൽവേ - 1,461, ഈസ്റ്റേൺ റെയിൽവേ - 768, നോർത്ത് സെൻട്രൽ റെയിൽവേ - 508, നോർത്ത് ഈസ്റ്റേൺ റെയിൽവേ - 100, നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ - 521, നോർത്തേൺ റെയിൽവേ - 679, നോർത്ത് വെസ്റ്റേൺ റെയിൽവേ - 989, സൗത്ത് സെൻട്രൽ റെയിൽവേ - 568, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ - 796, സൗത്ത് ഈസ്റ്റേൺ റെയിൽവേ - 510, സൗത്ത് ഈസ്റ്റേൺ റെയിൽവേ - 759, സൗത്ത് വെസ്റ്റേൺ റെയിൽവേ - 885, മെട്രോ റെയിൽവേ കൊൽക്കത്ത - 225 എന്നിങ്ങനെയാണ് ഒഴിവുകൾ.

railway1-

യോഗ്യത അറിയാം

പത്താം ക്ലാസ് പാസായിരിക്കണം. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ / ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക്കൽ (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക് എന്നീ ട്രേഡുകളിൽ അംഗീകൃത എൻ‌സി‌വി‌ടി/ എസ്‌സി‌വി‌ടി സ്ഥാപനത്തിൽ നിന്ന് ഐഐടി പാസായിരിക്കണം. അല്ലെങ്കിൽ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഉയർന്ന പ്രായപരിധി 30 വയസും. കമ്പ്യൂട്ടർ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രേഖ പരിശോധനകളും മെഡിക്കൽ പരീക്ഷയും നടത്തും.

അപേക്ഷ ഫീസ് 500 രൂപയാണ്. സ്ത്രീകൾ/ ഇബിസി/ എസ്‌സി/ എസ്ടി/ വിമുക്തഭടൻ/ട്രാൻസ്‌ജെൻഡർ / ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് 250 രൂപയായിരിക്കും ഫീസ്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത് ഇങ്ങനെ

ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. CEN 2025 -അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ നൽകി അക്കൗണ്ട് ലോഗിൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നൽകാം. അതിനുശേഷം ആവിശ്യമായ രേഖകളും സമർപ്പിക്കണം. തുടർന്ന് ഫീസ് അടച്ച് അപേക്ഷ ഫോം സബ്മിറ്റ് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+