ശബരിമലയില്‍ ജോലി ചെയ്യാം: നിരവധി ഒഴിവുകള്‍, ദിവസം 1000 രൂപ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം
പത്തനംതിട്ട: ശബരിമലയില്‍ നിരവധി ഒഴിവുകള്‍. 2023-24 ലെ തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലക്കല്‍ ബേസ ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് നിയമനം. 24*7 എമർജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ 21 ഇ ഒ സി ടെക്നിക്കല്‍ എക്സേപെർട്ട് ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നിയമനം.
ഒക്ടോബർ 26 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ഐ ടി ഐ/ഡിപ്ലോമ/ബിരുദം/പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ജി പി എസ്, ജി ഐ എ എസ്, എച്ച് എ എം റേഡിയോ, വയർലെസ് , സാറ്റ്ലൈറ്റ് ഫോണ്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതില്‍ അറിവുണ്ടായിരിക്കണം. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ അറിയുന്നവർക്ക് മുന്‍ഗണന ലഭിക്കും.
ഡിസാസ്റ്റർ് മനേജ്മെന്റില്‍ ഫീല്‍ഡ് വർക്ക് പരിചയം/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം. 18 മുതല്‍ 40 വരെയാണ് പ്രായപരിധി. ദിവസം ആയിരം രൂപ ശമ്പളമായി ലഭിക്കും. പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. Phone : 04682 222515 Fax : 04682 222505 Email : [email protected]

ശബരിമലയില്‍ സെക്യൂരിറ്റി
ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളിലെ സെക്യുരിറ്റി ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്കും സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവർക്കുമാണ് അവസരം.
മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും സർവ്വീസില്‍ 5 വർഷ പരിചയമുള്ളതും 65 വയസ്സും പൂർത്തിയാകാത്തവരുമായ ഹിന്ദു പുരുഷന്മാർക്കാണ് അവസരം. ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.travancore devaswom.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന്
മെഴുവേലി ഗവ.വനിത ഐടിഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഒക്ടോബര്‍ 16 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖം നടത്തും. ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2259952.
ഫെസിലിറ്റേറ്റര്‍ നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാസമിതി ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിമന്‍സ് സ്റ്റഡീസ് , ജെന്‍ഡര്‍ സ്റ്റഡീസ് , സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്രായം, യോഗ്യത പ്രവര്‍ത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരം പ്രവര്‍ത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അറിയാവുന്നതാണ്.












Click it and Unblock the Notifications