ശബരിമലയിൽ ജോലി ഒഴിവ്; നഴ്സുമാർക്കും അവസരം, യോഗ്യത, വേതനം തുടങ്ങിയ വിവരങ്ങൾ അറിയാ
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. വിമുക്ത ഭടമാർക്കും സംസ്ഥാന പോലീസ്, എക്‌സ്സൈസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.ഹിന്ദുമത വിശ്വാസത്തില്‍പ്പെട്ട പുരുഷന്മാര്‍ക്കാണ് അവസരം. ഉയർന്ന പ്രായപരിധി 67 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 900 രൂപയാണ് വേതനം ലഭിക്കുക. താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം - 695003" എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ അഡ്രസ്സിലോ ആണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ നേരിട്ട് അപേക്ഷ അയക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. അഭിമുഖം
ഒക്ടോബർ 24,26,27 തീയതികളിലാണ് നടക്കുക. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയാണ് അഭിമുഖം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ഉള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് നന്തന്‍കോടുള്ള സുമംഗലി ഓഡിറ്റോറിയത്തില്‍ വെച്ചും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉള്ളവര്‍ക്ക് ആലുവ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ വെച്ചുമായിരിക്കും അഭിമുഖം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 7012149116, 9497964855 https://travancoredevaswomboard.org/wp-content/uploads/2026/09/DocScanner-30-Sept-2026-3-01-pm.pdf
അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ നഴ്‌സിങ് ഓഫീസര്‍
87 ഒഴിവുകളാണ് ഉള്ളത്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന സെന്ററുകളിൽ ആയിരുക്കും ജോലി. ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ് ആണ് യോഗ്യത. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ.സി.എല്‍.എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഒക്ടോബർ എട്ടിന് രാവിലെ 10.30 നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 9961632380.
ആയുഷ് മിഷനിൽ ഒഴിവുകൾ
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് റെമഡിയൽ എഡ്യുക്കേറ്റർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഫോട്ടോ പതിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 14 വൈകിട്ട് 5. റെമഡിയൽ എഡ്യുക്കേറ്റർ തസ്തികയിൽ ഒക്ടോബർ 16നും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ഒക്ടോബർ 23നും രാവിലെ 10ന് അഭിമുഖം നടക്കും. വിവരങ്ങൾക്ക്: www.nam.kerala.gov.in.


Click it and Unblock the Notifications
