Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു: 245 ഒഴിവുകൾ

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.com വഴി അപേക്ഷിക്കാം. നവംബർ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആകെ 245 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിശദാംശങ്ങൾ

മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 65
മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്: 52
ഇലക്ട്രിക്കൽ എൻജിനീയറിങ്: 59
കെമിക്കൽ എഞ്ചിനീയറിംഗ്: 14
സിവിൽ എൻജിനീയറിങ്: 16
മൈനിംഗ് എഞ്ചിനീയറിംഗ്: 26
ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്: 13 തസ്തികകൾ

മെക്കാനിക്കൽ, മെറ്റലർജി, ഇലക്ട്രിക്കൽ, കെമിക്കൽ, സിവിൽ, എന്നീ ഏഴ് എൻജിനീയറിങ് വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ 65% മാർക്കോടെ (ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്‌സിറ്റിയിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിരിക്കണം.

sail

എൽ.ബി.എസിൽ എൽ.ഡി. ക്ലാർക്ക്

സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30 ആണ്. പരീക്ഷയുടെ സിലബസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫാഷൻ ഡിസൈനിങ് ഡിപ്ലോമ

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (എഇപിസി) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്റർ (എടിഡിസി) കണ്ണൂർ തളിപ്പറമ്പ് നാടുകാണി സെന്ററിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈൻ ടെക്നോളജി കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.ഫോൺ: 8301030362/ 9744917200

ഫാം സൂപ്പർവൈസർ ഒഴിവ്

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) കമ്പനിയുടെ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ. പ്രായപരിധി 30 വയസ്സ്, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് നിർബന്ധമാണ്. പ്രതിമാസം ശമ്പളം യാത്രാബത്ത ഉൾപ്പടെ 20000 രൂപ. അപേക്ഷാ ഫോമുകൾ www.keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയക്കണം. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 23ന് വൈകീട്ട് 4 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

താത്ക്കാലിക നിയമനം

തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+