Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 25,000 രൂപ കയ്യിൽ കിട്ടും, യാത്ര ബത്ത വേറെയും; ഇതാ കേരളത്തിൽ തന്നെ ജോലി ചെയ്യാം, അവസരം

ആലപ്പുഴ: മറൈന്‍ ഡാറ്റാ കളക്ഷന്‍, ജുവനൈല്‍ ഫിഷിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സര്‍വ്വേ വിവര ശേഖരണത്തിനായി മറൈന്‍ എന്യൂമറേറ്റര്‍, ഉള്‍നാടന്‍ ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നും ഫിഷ് കാച്ച് അസ്സെസ്സ്മെന്റ് സര്‍വേ നടത്തുന്നതിന് ഇന്‍ലാന്‍ഡ് എന്യൂമറേറ്റര്‍ എന്നിവരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 25,000/ രൂപ വേതനം.

ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21 നും 36 നും ഇടയില്‍ പ്രായമുള്ള ആലപ്പുഴ ജില്ലയിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോടാറ്റ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കട്ടുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂലെ 11 ന് വൈകീട്ട് അഞ്ചിനകം ആലപ്പുഴ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍/ഇന്‍ലാന്‍ഡ് എന്യൂമറേറ്ററായി ജോലിചെയ്യുന്നവര്‍ക്കും മുന്‍പ് ജോലി ചെയ്തിരുന്നവര്‍ക്കും മുന്‍ഗണന ഉണ്ടാകും. ഫോണ്‍ 0477 2251103.

jobhiring

ലക്ചറര്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള ഒരു സിവില്‍ എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക്. ബിരുദമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

ജല്‍ ജീവന്‍ മിഷൻ: വളണ്ടിയര്‍മാരെ നിയമിക്കുന്നു

ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 755 രൂപയാണ് പ്രതിദിന വേതനം. ജൂലൈ 12 രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112178.

അധ്യാപക നിയമനം

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495211559.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+