Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് യോഗ്യത ഉണ്ടോ? സൗദിയിൽ ജോലി നേടാൻ സുവർണാവസരം; രണ്ട് ലക്ഷം വരെ ശമ്പളം

റിയാദ്: സൗദിയിൽ ജോലി നേടാൻ അവസരം. ഇന്ത്യൻ എംബസിയാണ് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഓഫീസ് ബോയി, ക്ലർക്ക് തസ്തികകളിലേക്കാണ് നിയമനം. റിയാദിലെ സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ് (ഇഖാമ) ഉള്ള ഇന്ത്യൻ പൗരർക്കാണ് അപേക്ഷിക്കാം. ഓഫീസ് ബോയിയുടെ ഒന്നും ക്ലർക്കിന്റെ രണ്ട് ഒഴിവുകളാണുള്ളത്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. വിശദമായി അറിയാം

കർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത-അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ പ്രാവീണ്യം,ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള കഴിവ്,അറബി ഭാഷാപരിജ്ഞാനം. ശമ്പളം - 4000-9800 റിയാൽ. അതായത് ഇന്ത്യൻ രൂപ 89,000 മുതൽ 2 ലക്ഷം വരെ.

saudijobmain-

ഓഫീസ് ബോയ് തസ്തിക-യോഗ്യത- 10-ാം ക്ലാസ് പാസ് അല്ലെങ്കിൽ ബിരുദം, ഇംഗ്ലീഷ് പരിജ്ഞാനം. അറബി ഭാഷാപരിജ്ഞാനമുള്ളവർക്ക് മുൻഗണന. 2400-5880 റിയാലാണ് ഓഫീസ് ബോയിയുടെ ശമ്പള സ്കെയിൽയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. https://forms.gle/GnSGmeesvc8jNmLW8 എന്ന ലിങ്കിൽ അപേക്ഷിക്കാം.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

സ്റ്റാഫ് നഴ്സ് നിയമനം

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. യോഗ്യരായ അപേക്ഷകര്‍ക്കായി ജൂണ്‍ 27 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734866.

വെറ്ററിനറി ഡോകടര്‍ നിയമനം

പയ്യന്നൂര്‍, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂണ്‍ 27ന് 12 മണിക്ക് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.
മൃഗസംരക്ഷണ വകുപ്പ് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂണ്‍ 27ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

വാക് -ഇൻ-ഇന്റർവ്യൂ -പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ്ഫാക്കൽറ്റി

കളമശ്ശേരിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസിൽ) പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ആവശ്യമുള്ള ഗസ്റ്റ് ഫാക്കൽറ്റികളെ നിയമിയ്ക്കുന്നതിലേക്കായി ജൂൺ 28 നു രാവിലെ 10-ന് വാക്- ഇൻ- ഇന്റർവ്യൂ നടത്തുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്തമാർക്കും , യുജിസി നെറ്റുമാണ് നിശ്ചിത യോഗ്യത. നേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. മതിയായ യോഗ്യതയുള്ള വിരമിച്ച അധ്യാപർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രതിഫലം മണിക്കൂറടിസ്ഥാനത്തിൽ ആയിരം രൂപയും യാത്രാബത്തയുമാണ് നിശ്ചയിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ കൊടുത്തിരിയ്ക്കുന്ന നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടേയും അസലും പകർപ്പുകളും സഹിതം ജൂൺ 28- ന് രാവിലെ 10-ന് കളമശേരിയിലുള്ള നുവാൽസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+