ശമ്പളം 1.82 ലക്ഷം വരെ; ഉത്തര്‍ പ്രദേശില്‍ 1253 ഒഴിവുകള്‍, 40 വയസ് കവിയരുത്, അസിസ്റ്റന്റ് പ്രൊഫസര്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 വിഷയങ്ങളിലായി 1253 ഒഴിവുകളാണുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. അവസാന തിയ്യതി ഒക്ടോബര്‍ 13 ആണ്.
വിജ്ഞാപനം ഇറങ്ങിയത് സെപ്തംബര്‍ നാലിനാണ്. അപേക്ഷ സമര്‍പ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തിയ്യതി ഒക്ടോബര്‍ ആറ് ആയിരിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 13 ആണ്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം വേണം എന്നതാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം യുജിസി നെറ്റും പിഎച്ച്ഡിയും വേണം.

സംവരണം ആവശ്യമുള്ളവരാണ് എങ്കില്‍ ഉത്തര്‍ പ്രദേശില്‍ താമസക്കാരാണ് എന്ന് തെളിയിക്കുന്ന രേഖ വേണം. ഇവര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കില്‍ ഇളവ് ലഭിക്കും. 2025 ജൂലൈ ഒന്നിന് 21നും 40നുമിടയില്‍ ആയിരിക്കണം പ്രായം. കുറഞ്ഞ ശമ്പളം 57700 രൂപയും ഉയര്‍ന്ന ശമ്പളം 182400 രൂപയുമായിരിക്കും. 75 മാര്‍ക്കിന്റെ എഴുത്തുപരീക്ഷകള്‍, 25 മാര്‍ക്കിന്റെ അഭിമുഖം എന്നിവയാണ് ഉണ്ടാകുക.
ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസ് 125 രൂപയാണ്. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 65 രൂപയും. പിഡബ്ല്യുഡി ഉദ്യോഗാര്‍ഥിക്ക് 25 രൂപ മാത്രമേയുള്ളൂ. മുന്‍ സൈനികര്‍ക്ക് 65 രൂപയാണ് ഫീസ്. വനിത, സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതര്‍, കായിക താരങ്ങള്‍ എന്നിവര്‍ക്ക് അവരുടെ മെയിന്‍ കാറ്റഗറി അടിസ്ഥാനമാക്കി ഫീസ് നിരക്ക് ഈടാക്കും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വയസില്‍ ഇളവ് ലഭിക്കും. സര്‍ക്കാര്‍ ചട്ട പ്രകാരമുള്ള ഇളവാണ് പ്രതീക്ഷിക്കേണ്ടത്. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയുണ്ടാകും. യുപി പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കണ്ടത് എന്ന് വിശദീകരിക്കാം.
വണ്‍ ടൈം രജിസ്‌ട്രേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വച്ച് രജിസ്റ്റര്‍ ചെയ്യുക. അപേക്ഷ ഫോറം പൂരിപ്പിക്കുക. ആവശ്യപ്പെടുന്ന രേഖകള്‍ കൂടി അപ്ലോഡ് ചെയ്യുക. അപേക്ഷ ഫീസ് അടയ്ക്കണം. ശേഷം ഫോറം സബ്മിറ്റ് ചെയ്യാം. ഭാവിയിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി അപേക്ഷയുടെ ഒരു പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.
ഔദ്യോഗിക വിജ്ഞാപത്തിന്റെ പകര്‍പ്പ്












Click it and Unblock the Notifications