Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലും യുഎഇയിലും നിരവധി ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? എന്നാൽ ജോലി റെഡി

സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ തൊഴിൽ അവസരവുമായി ആപ്പിൾ. ഉപഭോക്തൃ സേവനം, സാങ്കേതിക വൈദഗ്ദ്ധ്യം, ബിസിനസ് വികസനം എന്നീ മേഖലകളിലാണ് നിയമനം. സൗദിയിൽ ഉടൻ ഓൺലൈൻ സ്റ്റോർ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ. രാജ്യത്തെ കമ്പനിയുടെ ആദ്യത്തെ നേരിട്ടുള്ള റീട്ടെയിൽ പ്ലാറ്റ്‌ഫോം കൂടിയായിരിക്കും ഇത്. 2026 മുതൽ ഫ്ലാഗ്ഷിപ്പ് ഫിസിക്കൽ സ്റ്റോറുകളും രാജ്യത്ത് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സൗദി. അതിനിടയിലാണ് ഇപ്പോഴത്തെ നിയമനങ്ങൾ.

അതേസയം യുഎഇയിലും തങ്ങളുടെ സാന്നിധ്യം വിപുലമാക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ഇതിന്റെ ഭാഗമായി അൽ ഐനിൽ ഉടൻ ആപ്പിളിന്റെ അഞ്ചാമത്തെ സ്റ്റോറുകൾ ആരംഭിക്കും. അതേസമയം ഇരുരാജ്യങ്ങളിലും ഒഴിവുകൾ പരിശോധിക്കാം.

jobnew2-1744632019 jpg -Properties

സൗദി അറേബ്യയിലെ ഒഴിവുകൾ

ജീനിയസ് അഡ്മിൻ -റീടെയിൽ, സെയിൽസ് അനുബന്ധ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്-സാങ്കേതിക പരിജ്ഞാനവും വ്യക്തിവൈദഗ്ധ്യവും ആവശ്യമാണ്. അവധി ദിനങ്ങളിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

എക്സ്പേർട്ട്-റീട്ടെയിൽ സെയിൽസ് എക്സ്പീരിയൻസ് ആവശ്യമാണ്.

സ്പെഷ്യലിസ്റ്റ്-കസ്റ്റമർ ഫേസിംഗ് മേഖലയിൽ അനുഭവപരിചയം വേണം.

ബിസിനസ് പ്രോ-റീട്ടെയിൽ അല്ലെങ്കിൽ സെയിൽസ് മേഖലയിൽ പ്രവൃത്തിപരിചയം. ആപ്പിൾ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ബിസിനസ് പരിഹാരങ്ങളിൽ വൈദഗ്ദ്ധ്യം വേണം .

യുഎഇയിലെ ഒഴിവുകൾ

ക്രിയേറ്റീവ്-കോച്ചിംഗ് എജുക്കേഷൻ എന്നിവയിൽ താത്പര്യമുള്ളവരായിരിക്കണം. ചെറിയ ഗ്രൂപ്പിനെ പഠിപ്പിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കണം.

ബിസിനസ് എക്സ്പേർട്ട്-ബിസിനസ് സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം വേണം. കൂടാതെ ഉപഭോക്തൃ ആശയവിനിമയത്തിലും സ്റ്റോറിൽ പരിപാടികളും ബ്രീഫിംഗുകളും നടത്തുന്നതിലും പ്രവൃത്തിപരിചയം വേണം.

ഓപ്പറേഷൻ എക്സ്പേർട്ട്- നേതൃപാടവവും സംഘടന വൈദഗ്ധ്യവും ആവശ്യമാണ്

എക്സ്പേർട്ട്-ടെക് സാവിയായിരിക്കണം, സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ജീനിയസ്- പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വൈദഗ്ധ്യം ഉണ്ടായിരിക്കണം.

വിദേശത്ത് ജോലി നേടണോ? ആദ്യം ഭാഷ പഠിക്കാം

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19 നകം അപേക്ഷ നല്‍കാവുന്നതാണ്. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്‌ലൈൻ കോഴ്സില്‍ മൂന്നാഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. OET (ഓൺലൈൻ-04 ആഴ്ച‌ ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ).

മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+