സൗദി അറേബ്യയും യുകെയും കൈകോർക്കുന്നു: 360 മില്യൺ പൗണ്ടിന്റെ നിക്ഷേപം; നിരവധി ജോലികള്‍
360 മില്യൺ പൗണ്ടിലധികം മൂല്യമുള്ള പുതിയ സംയുക്ത നിക്ഷേപവുമായി യുകെയും സൗദി അറേബ്യയും. ഇതിലൂടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും യുകെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് വ്യക്തമാക്കി. ലണ്ടനിൽ നടന്ന ഗ്രേറ്റ് ഫ്യൂച്ചേഴ്സ് സമ്മിറ്റിൽ, സൗദി അറേബ്യയെ യുകെയുടെ ആധുനിക വ്യാവസായിക തന്ത്രത്തിന്റെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഈ നിക്ഷേപം വാഗ്ധാനം സ്വീകരിക്കുകയും ചെയ്തു.
പുതിയ നിക്ഷേപം യുകെയിലും സൗദി അറേബ്യയിലുമായി 187 തൊഴിലവസരങ്ങൾ സൃഷ്ടിക്കും, അതിൽ 97 എണ്ണം യുകെയിൽ ലഭ്യമാകും. ക്ലീന്‍ എനർജി മേഖലയെയും പ്രൊഫഷണൽ, ഫിനാൻഷ്യൽ സേവന മേഖലകളെയും പിന്തുണയ്ക്കുന്നതാണ് ഈ നിക്ഷേപം. ഗ്രേറ്റ് ഫ്യൂച്ചേഴ്സ് കാമ്പയിനിലൂടെ, യുകെയുടെ ആധുനിക വ്യാവസായിക തന്ത്രവും സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗവും ചേർന്ന് സഹകരണത്തിനുള്ള മേഖലകൾ കണ്ടെത്താൻ ഇരു രാജ്യങ്ങൾക്കും അവസരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

150 മില്യൺ പൗണ്ടിലധികം മൂല്യമുള്ള യുകെയിലേക്കുള്ള പുതിയ നിക്ഷേപങ്ങളിൽ, ആൽഫനാർ തങ്ങളുടെ ഗതാഗത ഡീകാർബണൈസേഷൻ ബിസിനസിനായി ലണ്ടനിൽ പുതിയ ആസ്ഥാനം സ്ഥാപിക്കും. ഇതോടൊപ്പം ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഗേറ്റും (IIG) യുകെയിലെ ആസ്തികളുടേയും പുതിയ പ്രോപ്പർട്ടി ഫണ്ടിന്റേയും മേൽനോട്ടം വഹിക്കാൻ ലണ്ടനിൽ ആസ്ഥാനം തുറക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
2024 മെയ് മാസത്തിൽ ഗ്രേറ്റ് ഫ്യൂച്ചേഴ്സ് ആരംഭിച്ചതിനുശേഷം 3.7 ബില്യൺ പൗണ്ടിലധികം മൂല്യമുള്ള കരാറുകൾ ഉറപ്പാക്കിയിട്ടുണ്ട്. ഇത് യുകെയിൽ 4,100-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഇത് യുകെയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ മേഖലകളിലെ ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ്. ഈ സംരംഭങ്ങൾ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് സൗദി അറേബ്യയുടെ ഇത്തരം നിക്ഷേപ പദ്ധതികള്‍. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണവും ആഗോള നിക്ഷേപ സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന പദ്ധതിയായും ഇതിനെ കണക്കക്കുന്നു. ദ്ധതിയുടെ ഭാഗമായി, ശുദ്ധ ഊർജ്ജം, സാങ്കേതികവിദ്യ, ധനകാര്യ സേവനങ്ങൾ എന്നിവയിൽ യുകെയുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
നിക്ഷേപങ്ങൾ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ശുദ്ധ ഊർജ്ജ മേഖലയിലെ സഹകരണം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നിർണായകമായ പുരോഗതി കൈവരിക്കും. അതോടൊപ്പം, ഫിനാൻഷ്യൽ സേവന മേഖലയിലെ നിക്ഷേപങ്ങൾ ലണ്ടന്റെ ആഗോള ധനകാര്യ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications