സൗദി അറേബ്യയില്‍ ജോലി തേടുന്നവരുടെ ശ്രദ്ധേക്ക്: ഇനി എല്ലാ പ്രവാസികളേയും മൂന്നായി തരം തിരിക്കും
വർക്ക് വിസ സമ്പ്രദായത്തിൽ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ. രാജ്യത്ത് തൊഴില്‍ തേടിയെത്തുന്ന വിദഗ്ധ വിദേശ തൊഴിലാളികൾക്ക് പ്രയോജനം നല്‍കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് സൗദി അറേബ്യ നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ വിദേശ തൊഴിലാളികളെയും അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് തലങ്ങളായി ഔദ്യോഗികമായി തരംതിരിക്കുന്ന തലത്തിലാണ് പുതിയ നിയമം.
ഉയർന്ന കഴിവുള്ളവർ (high-skilled), കഴിവുള്ളവർ (skilled), അടിസ്ഥാന തലം (basic) എന്നിങ്ങനെയാണ് വിദേശ തൊഴിലാളികളെ തരം തിരിച്ചിരിക്കുന്നത്. മുമ്പ്, സൗദിയിൽ വർക്ക് വിസകള്‍ പ്രധാനമായും ജോലിയെ അടിസ്ഥാനമാക്കിയായിരുന്നു നൽകിയിരുന്നത്. അതായത് യോഗ്യതകൾ, ശമ്പള നിലവാരം, അല്ലെങ്കിൽ യഥാർത്ഥ കഴിവുകൾ എന്നിവ വ്യക്തമായി പരിഗണിക്കാതെ വിസകള്‍ അനുവദിക്കും. ഇത് പലപ്പോഴും ജോലിയും തൊഴിലാളിയുടെ പ്രൊഫൈലും തമ്മിലുള്ള വലിയ പൊരുത്തക്കേടിന് കാരണമായി.

2025 ജൂലൈ 5 മുതൽ നിലവിലുള്ള തൊഴിലാളികൾക്ക് ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ഓഗസ്റ്റ് 3 മുതൽ പുതിയ തൊഴിലാളികൾക്കും നിയമം ബാധകമാകും. സൗദിയുടെ വിഷൻ 2030 പരിഷ്കാരങ്ങളുടെ ഭാഗമാണ് പുതിയ നീക്കവും. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുക, തൊഴിൽ നിലവാരം ഉയർത്തുക, ജോലി തേടുന്നവർക്ക് അനുയോജ്യമായ റോളുകളുമായി മെച്ചപ്പെട്ട പൊരുത്തം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
മൂന്ന് വിഭാഗങ്ങള്‍
ഉയർന്ന കഴിവുള്ളവർ (high-skilled): എഞ്ചിനീയർമാർ, ഡോക്ടർമാർ, ഐടി വിദഗ്ധർ തുടങ്ങിയ പ്രൊഫഷനുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. വിദ്യാഭ്യാസം, പ്രൊഫഷണൽ പരിചയം, ശമ്പളം എന്നിവ പരിഗണിക്കുന്ന ഒരു പോയിന്റ് അധിഷ്ഠിത സമ്പ്രദായം ഇവർ പാലിക്കണം.
കഴിവുള്ളവർ (skilled) : ടെക്നീഷ്യൻമാർ, സൂപ്പർവൈസർമാർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ തുടങ്ങിയ മധ്യനിര റോളുകള്‍ വഹിക്കുന്നവർ ഈ വിഭാഗത്തില്‍ വരും. ഇവർക്ക് കുറച്ച് പരിചയവും സാധൂകരിക്കപ്പെട്ട യോഗ്യതകളും ആവശ്യമാണ്, പക്ഷേ ഉയർന്ന കഴിവുള്ളവർക്കുള്ള പോയിന്റ് പരിധി ആവശ്യമില്ല.
അടിസ്ഥാന തലം (basic): സാധാരണ തൊഴിലാളികളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഈ വിഭാഗത്തിലുള്ളവർ 60 വയസ്സിന് താഴെയായിരിക്കണം.
തൊഴിലാളികള്‍ക്ക് നേട്ടം
സൗദി അറേബ്യയിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക്, പുതിയ സമ്പ്രദായം പ്രക്രിയയിൽ സുതാര്യതയും കൊണ്ടുവരുന്നു. ഉദ്യോഗാർത്ഥിയുടെ യോഗ്യതകളെ അടിസ്ഥാനമാക്കി തങ്ങളുടെ സ്ഥാനം എവിടെയാണെന്ന് അറിയാന്‍ സാധിക്കും. ഒപ്പം തൊഴിലുടമകൾ നിങ്ങളുടെ വിഭാഗം നിങ്ങളുടെ കരാറിനും യോഗ്യതകൾക്കും അനുസരിച്ചുള്ളതാണെന്ന് ഉറപ്പാക്കും.
ഉയർന്ന ശക്തമായ വിദ്യാഭ്യാസ അല്ലെങ്കിൽ സാങ്കേതിക പശ്ചാത്തലമുള്ള ജോലി തേടുന്നവർക്ക് ഇതിലൂടെ മികച്ച ജോലികള്‍ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. യോഗ്യതാ പരിശോധിക്കുന്നത് അടക്കമുള്ള പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാമുകൾ ഇപ്പോൾ വലിയ പങ്ക് വഹിക്കുന്നു.
പുതിയ നിർദേശം വന്ന സാഹചര്യത്തില്‍ നിലവിലുള്ളവരും പുതിയതുമായ വിദേശ തൊഴിലാളികളെ കൃത്യമായി വർഗ്ഗീകരിക്കണം.ഇതിനായി ഖിവ പ്ലാറ്റ്‌ഫോമിൽ ജോലി വിവരങ്ങളും ജീവനക്കാരുടെ രേഖകളും അപ്‌ഡേറ്റ് ചെയ്യണം. പ്ലാറ്റ് ഫോമില്‍ ആവശ്യമെങ്കില്‍ തിരുത്തലുകളും അനുവദിക്കും. തെറ്റായ വർഗ്ഗീകരണം ഭാവിയിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കമ്പനിയുടെ യോഗ്യതയേയും ബാധിച്ചേക്കാം.
ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസവും പ്രൊഫഷണൽ പരിചയവും തെളിയിക്കുന്ന രേഖകൾ ശേഖരിച്ച് സൗദി അംഗീകരിച്ച യോഗ്യതാ പരിശോധനാ പ്രോഗ്രാമുകളിൽ ചേരുന്നത് പരിഗണിക്കാവുന്നതാണ്. തൊഴില്‍ കരാറുകളില്‍ തങ്ങളുടെ എല്ലാവിധ യോഗ്യതകളും വരുന്നുണ്ടെന്നും ഉദ്യോഗാർത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസവും പ്രൊഫഷണൽ പരിചയവും തെളിയിക്കുന്ന രേഖകൾ ശേഖരിച്ച് സൗദി അംഗീകരിച്ച യോഗ്യതാ പരിശോധനാ പ്രോഗ്രാമുകളിൽ ചേരുന്നത് പരിഗണിക്കാവുന്നതാണ്. തൊഴില്‍ കരാറുകളില്‍ തങ്ങളുടെ എല്ലാവിധ യോഗ്യതകളും വരുന്നുണ്ടെന്നും ഉദ്യോഗാർത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്. അതേസമയം, ഉയർന്ന തലത്തില്‍ ജോലി ചെയ്യുന്നവർക്ക് അധിക അവകാശങ്ങളോ വേഗത്തിലുള്ള പ്രോസസ്സിംഗ്, അല്ലെങ്കിൽ ശമ്പള വിവരങ്ങള്‍ തുടങ്ങിയ കാര്യത്തിലൊന്നും സർക്കാർ വ്യക്ത വരുത്തിയിട്ടില്ല.












Click it and Unblock the Notifications