ഇത് സൗദിക്ക് മാത്രം സാധ്യമാവുന്നത്: ആ എണ്ണം കണ്ട് ഞെട്ടി ലോകം, ഒരു വർഷം 181000 പേർ
റിയാദ്: സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (സോവറിൻ ഫണ്ട്) വഴി 2022 ല്‍ നല്‍കിയ ജോലികളുടെ എണ്ണം കണ്ട് ഞെട്ടി ലോകം. സോവറിന്‍ ഫണ്ട് വഴി 25 പുതിയ കമ്പനികളാണ് സ്ഥാപിച്ചതെങ്കില്‍ 2022 ൽ മാത്രം 181000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചതെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടുകള്‍ തന്നെ വ്യക്തമാക്കുന്നത്.
ഞായറാഴ്ച പുറത്തിറക്കിയ 2022-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കഴിഞ്ഞ വർഷം സൗദി കോഫി കോ, ഹലാൽ പ്രൊഡക്‌ട്‌സ് ഡെവലപ്‌മെന്റ് കമ്പനി തുടങ്ങിയ വൈവിധ്യമാർന്ന കമ്പനികളാണ് ആരംഭിച്ചത്. സോവറിന്‍ മാനേജ്‌മെന്റ് ഫണ്ടിന് കീഴിലുള്ള ഫണ്ടിന്റെ ആസ്തി 2021 ൽ രേഖപ്പെടുത്തിയ 1.98 ട്രില്യണിൽ നിന്ന് 2022 ൽ 12.8 ശതമാനം വർധിച്ച് 2.23 ട്രില്യൺ SR2.23 ട്രില്യൺ ($595 ബില്യൺ) ആയിട്ടുമുണ്ട്.

"പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിച്ച ശക്തമായ സാമ്പത്തിക അടിത്തറ പ്രത്യക്ഷത്തില്‍ കാണാവുന്നതും വേഗത്തിലുള്ളതുമായ പുരോഗതി പ്രാപ്തമാക്കിയ വർഷമായിരുന്നു 2022. സമീപ വർഷങ്ങളിലെ ബുദ്ധിമുട്ടുകളില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്നത് തുടരുമ്പോൾ, രാജ്യത്തുടനീളം വലിയ തോതിലുള്ള പരിവർത്തനമാണ് കണ്ടുകൊണ്ടിരിക്കുന്നത്" പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ-റുമയ്യൻ പറഞ്ഞു.
"ഞങ്ങളുടെ സാമ്പത്തിക ശക്തി സൗദി അറേബ്യയ്ക്ക് സുസ്ഥിരമായ വളർച്ച നൽകുന്ന വിധത്തിൽ പ്രധാന നിക്ഷേപ അവസരങ്ങൾ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുന്നു.'' എന്നും അദ്ദേഹം പറഞ്ഞു. 2025ഓടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 4 ട്രില്യൺ റിയാലായി ഉയർത്താനാണ് സോവറിൻ ഫണ്ട് ലക്ഷ്യമിടുന്നത്. റിപ്പോർട്ട് അനുസരിച്ച്, സൗദി ഇക്വിറ്റി ഹോൾഡിംഗ്‌സ് 2022 അവസാനത്തോടെ മാനേജ്‌മെന്റിന് കീഴിലുള്ള ഫണ്ടിന്റെ മൊത്തം ആസ്തിയുടെ 32 ശതമാനമായി മാറി.
2022 അവസാനത്തോടെ ഫണ്ട് 512 ബില്യൺ റിയാൽ അന്താരാഷ്ട്ര നിക്ഷേപം നടത്തിയെന്നും പ്രാദേശിക ആസ്തി 1.71 ട്രില്യൺ റിയാലാണെന്നും റിപ്പോർട്ടിൽ പറയുന്നു.സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ തബൂക്ക് പ്രവിശ്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മെഗാസിറ്റിയായ നിയോമിലേക്ക് 2022 വരെ ഫണ്ട് 25.5 ബില്യൺ റിയാൽ നിക്ഷേപിച്ചതായി റിപ്പോർട്ടില്‍ വെളിപ്പെടുത്തി.
"പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എല്ലായ്പ്പോഴും സ്വകാര്യ മേഖലയുടെ പങ്ക് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു, സൗദി അറേബ്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രപരവും വളരേയേറെ പ്രധാനപ്പെട്ടതുമായ പങ്കാളികളായി ഈ ഫണ്ടിനെ കണക്കാക്കുന്നു," അൽ-റുമയ്യൻ പറഞ്ഞു. വരും വർഷങ്ങളിൽ 1.8 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫണ്ട് പദ്ധതിയിടുന്നതായും 2022 നവംബറിൽ റുമയ്യൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications