Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ ഉലയില്‍ വമ്പന്‍ റിസോർട്ടുമായി സൗദി: നിരവധി തൊഴില്‍ അവസരങ്ങള്‍, പദ്ധതിയുടെ ഭാഗമാവാം

റിയാദ്: അത്യാധുനിക നഗരമായ നിയോം ഉള്‍പ്പടെ നിരവധി വമ്പന്‍ പ്രൊജക്ടുകളാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍ നടന്ന് വരുന്നത്. 2030 ഓടെ രാജ്യത്തെ ലോക സാമ്പത്തിക ക്രമത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങള്‍ നടക്കുന്നത്. ആ നിരയില്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രൊജക്ടാണ് ജേർണി ത്രൂ ടൈം (ജെടിടി) മാസ്റ്റർപ്ലാന്‍.

പുരാതന നഗരമായ അൽഉലയെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന് വേണ്ടി. റോയൽ കമ്മീഷൻ ഫോർ അൽഉല (ആർ‌സി‌യു) എന്ന ഔദ്യോഗിക ഏജന്‍സിയുടെ കീഴിലാണ് പ്രവർത്തനങ്ങള്‍ നടന്ന് വരുന്നത്. പദ്ധതിയുടെ മുഖ്യ ആകർഷണ കേന്ദ്രമായ ഇക്കോ-ലക്ഷ്വറി പ്രോപ്പർട്ടിയായ അസുലിക് അൽഉല റിസോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോള്‍ സജീവമായി നടന്ന് വരുന്നത്.

alulasaudi-

photo courtesy: Royal Commission For AlUla

ജെടിടി മാസ്റ്റർപ്ലാനിലെ നബാറ്റിയൻ ഹൊറൈസൺ ഡിസ്ട്രിക്റ്റിലാണ് അസ്ലുക് അല്‍ഉല റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അൽമുതാദിൽ കുതിരസവാരി ഗ്രാമത്തിനും വരാനിരിക്കുന്ന വാദി അൽഫാൻ-നും സമീപമുള്ള മലയിടുക്കുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം പരമ്പരാഗതമായി രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

2027-ൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റിസോർട്ടിൽ വൈവിധ്യമാർന്ന ഡിസൈനുകളുള്ള 76 ആഡംബര വില്ലകളാണുള്ളത്. സ്പാ, വിഐപി ക്ലബ്, വെൽക്കം ലോഞ്ചുകൾ, മുഴുവൻ ദിവസവും നീണ്ട് നില്‍ക്കുന്ന ഡൈനിംഗ് ഓപ്ഷനുകൾ, എസ്എഫ്ഇആർ ഐകെ മ്യൂസിയം എന്നിവയും പദ്ധതിയുടെ മുഖ്യ ആകർഷണങ്ങളാണ്.

പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ നിന്നും സമീപത്തുള്ള പാറകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വാസ്തവിദ്യയാണ് റിസോർട്ടിനായി സൃഷ്ടിച്ചിരിക്കുന്നത്. 'പ്രകൃതിദത്ത വസ്തുക്കളും നെയ്തടുത്ത നാരുകളുമായിരിക്കും നിർമ്മാണത്തിനായി പ്രധാനമായും ഉപയോഗിക്കുക. അസ്ലുക് അല്‍ഉല റിസോർട്ട് , അല്‍ഉലയുടെ പൈതൃകവും പ്രദേശത്തിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കും.'- പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഉഗ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

ഉദാഹരണത്തിന് പുതിയ പദ്ധതിയുടെ ഭാഗമായി സമീപത്തുള്ള പുരാതന ശിലാലിഖിതങ്ങളെ സംരക്ഷിക്കുകയും അതിനെ റിസോർട്ടില്‍ എത്തുന്നുവർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. , കൂടാതെ ജലസേചനത്തിനും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷണം നേടുന്നതിനുമായി നിലവിലുള്ള ജലപാതകളുടെ ഒരു സ്വാഭാവിക സംവിധാനം ഉപയോഗപ്പെടുത്തും.

 jobs

പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ, അസ്ലുക് അല്‍ ഉല റിസോർട്ട് 300-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. റിസോർട്ട് നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി നിലവില്‍ തന്നെ നിരവധി തൊഴില്‍ അവസങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി ആളുകള്‍ ഇതിനോടകം തന്നെ ഇവിടെ ജോലി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അല്‍ഉലയിലെ ജോലികള്‍ക്കായി https://careerssf.rcu.gov.sa/ എന്ന സർക്കാർ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുന്നത് നല്ലതായിരിക്കും.

'സുസ്ഥിരത എന്ന ആശയത്തിലും ഈ മഹത്തായ വസ്തുവിനെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിദത്തവും മാനുഷികവുമായ പൈതൃകവുമായുള്ള ബന്ധത്തിലാണ് അസുലിക് അൽഉല കേന്ദ്രീകരിച്ചിരിക്കുന്നത്. അൽമുതാദിൽ കുതിരസവാരി ഗ്രാമം, വാദി അൽഫാൻ എന്നിവയുടെ സാമീപ്യത്തോടൊപ്പം, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന, ഞങ്ങളുടെ ജേർണി ത്രൂ ടൈം മാസ്റ്റർ പ്ലാനിന് അനുസൃതമായി അൽഉലയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന നിരവധി ആസ്തികളിൽ ഒന്നാണ് ഈ റിസോർട്ട്.'- ആർസിയു ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് വൈസ് പ്രസിഡന്റ് ജോൺ നോർത്തേൻ വ്യക്തമാക്കി.

അതേസമയം, സൗദി അറേബ്യയിലെ തൊഴിലവസരങ്ങൾ വിവിധ മേഖലകളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അടുത്തിടെ പുറത്ത് വന്ന മിക്ക റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും വിഷൻ 2030 പദ്ധതികളായ നിയോ, ദി റെഡ് സീ തുടങ്ങിയവ രാജ്യത്തെ തൊഴില്‍ വിപണയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ശമ്പളത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+