സൗദി അറേബ്യയില്‍ ജോലി വേണോ? ഇതാ വീണ്ടും സുവർണ്ണാവസരം: മികച്ച ശമ്പളം
സൗദി അറേബ്യയിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്നവർക്ക് മുമ്പില്‍ വീണ്ടും അവസരത്തിന്റെ വാതിലുകള്‍ തുറന്ന് കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സഥാപനമായ നോർക്ക. സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ രണ്ട് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റിനായി ഉയര്‍ന്ന യോഗ്യതയും അനുഭവസമ്പത്തും ഉള്ള ഡയാലിസിസ് നഴ്സുമാരില്‍ നിന്നുമാണ് നോർക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
ബി എസ് സി നഴ്‌സിംഗ് ബിരുദം. പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ / എലിജിബിലിറ്റി ഉണ്ടായിരിക്കണം. ഹീമോ ഡയാലിസിസ്, പെറിറ്റോണിയല്‍ ഡയാലിസിസ് സെന്ററുകളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി അഷ്വറന്‍സ് മേഖലകളില്‍ പരിചയമുണ്ടെങ്കില്‍ മുന്‍ഗണന. മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകളുടെ അറിവ്. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാനും മനസിലാക്കാനും സാധിക്കണം.

അവസാന തിയതി
അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രില്‍ 30. അഭിമുഖം ഓണ്‍ലൈനായാകും നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടണം.
പ്രവാസികള്‍ക്ക് ഇന്‍ഷൂറന്‍സ്
അതേസമയം, നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇന്‍ഷുറന്‍സ് തുക. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.
ഇനി മുതല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. മെഡിക്കല്‍ കോഴ്‌സുകളിലേക്ക് എന്‍ ആര്‍ ഐ സീറ്റില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സ്‌പോണ്‍സറുടെ തിരിച്ചറിയല്‍ രേഖയായി നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications