സൗദിയില്‍ ഡ്രൈവർ ജോലി വേണോ?: താമസവും ഭക്ഷണവും ഫ്രീ, ഉടന്‍ അപേക്ഷിക്കൂ
ഉദ്യോഗാർത്ഥികള്‍ക്ക് വിദേശ ജോലിക്ക് അവസരങ്ങള്‍ ഒരുക്കുന്ന സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഒഡെപെക്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഡെപെക് വഴി ഇതിനോടകം ജോലി നേടിയിരിക്കുന്നത്. പൂർണ്ണമായും സൗജന്യമായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നതാണ് ഒഡെപെക്കിന്റെ പ്രത്യേകത.
ഇപ്പോഴിതാ സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർമാർക്കായുള്ള അവസരം തുറന്നിരിക്കുകയാണ് ഒഡെപെക്. പത്താം ക്ലാസ് പാസ്സായ ജി ,സി സി അല്ലെങ്കില്‍ /സൗദി റിട്ടേൺഡ് ഹൗസ് ഡ്രൈവർമാർക്ക് അപേക്ഷിക്കാം. പ്രായം 45 ല്‍ കവിയരുത്. മുമ്പ് ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് പരിചയമുണ്ടായിരിക്കുകയും സൗദി ട്രാഫിക് നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

മാനുവൽ, ഓട്ടോമാറ്റിക് കാർ ഓടിക്കാൻ അറിയണം. അറബിയില്‍ പ്രാഥമിക ജ്ഞാനം ഉള്ളവരായിരിക്കണം അപേക്ഷകർ. ഏല്‍പ്പിക്കുന്ന എല്ലാ ജോലികളും അത്മാർത്ഥതയോടെ പൂർത്തീകരിക്കേണ്ടി വരും. വിസയും താമസവും ജോലി ഉടമസ്ഥർ നല്‍കും. വിമാനടിക്കറ്റ് സ്വന്തമായി എടുക്കേണ്ടി വരും. ആദ്യഘട്ടത്തില്‍ 1700 സൗദി റിയാലായിരിക്കും ശമ്പളം.
താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും [email protected] എന്ന വിലാസത്തിലേക്ക് 2024 ഫെബ്രുവരി 8-നോ അതിനുമുമ്പോ അയയ്‌ക്കുക. പൂർണ്ണമായ ആമുഖത്തോടുകൂടിയ ഫുൾ ബോഡി വീഡിയോ, പാസ്പോർട്ട് കോപ്പി, ലൈസന്‍സ്, മെഡിക്കല്‍ സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം അയക്കണം.
സൗജന്യ നിരക്കിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ പഠനം
നോർക്ക റൂട്ട്സ് പുതുതായി കോഴിക്കോട് ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഒഇടി, ഐഇഎൽടിഎസ്, ജർമൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎൽ വിഭാഗത്തിനും എസ് സി, എസ്ടി വിഭാഗത്തിനും പരിശീലനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എൽ വിഭാഗക്കാർക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10ന് മുൻപായി നോർക്ക റൂട്ട്സിന്റെ nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. ഫോൺ : 8802012345.
സൗജന്യ പി എസ് സി പരിശീലനം
കേരള പി എസ് സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ സൗജന്യ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ച് മണി വരെ സി.ഡി.സി. പേരാമ്പ്രയുടെ ഫേസ്ബുക്ക് (cdc perambra) പേജിൽ കാണുന്ന ലിങ്ക് വഴിയോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ : 0496 -2615500.












Click it and Unblock the Notifications