Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി നിയോമില്‍ നിരവധി ഒഴിവുകള്‍: മികച്ച ശമ്പളം, ടിക്കറ്റും ഫ്രീ, എങ്ങനെ അപേക്ഷിക്കണം എന്ന് അറിയാം

റിയാദ്: സൗദി അറേബ്യ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന അത്ഭുത നഗരമാണ് നിയോം. കിരീടവകശായിയ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഈ വമ്പന്‍ പദ്ധതി രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്നാണ് പറയപ്പെടുന്നത്. പദ്ധതി മലയാളികള്‍ ഉള്‍പ്പടെ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ അവസരം നല്‍കിയിരിക്കുന്നത്.

നിയോമിലേക്ക് ഉദ്ഘാടനത്തിന് മുന്നോടിയി കൂടുതല്‍ പ്രൊഫഷണുകളെ നിയമിക്കുന്നുവെന്നാണ് ഗള്‍ഫ് ബിസിനസ് റിപ്പോർട്ട് ചെയ്യുന്നത്. 2030-ലെ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് പദ്ധതിയുടെ ഭാഗമായ ട്രോജേന ആണെന്നും അതിനായുള്ള പ്രവർത്തനങ്ങള്‍ നടന്ന് വരികയുമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിയോം പോർട്ട് അടുത്തിടെ ബിസിനസ് പ്രവർത്തനങ്ങള്‍ക്കായി തുറക്കുകയും ചെയ്തിരുന്നു.

SAUDI ARABIA

ഭാവിയിലും നൂതനമായ അന്തരീക്ഷത്തിലും വിവിധ മേഖലകളിലും വ്യവസായങ്ങളിലും നിയോം വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു," മെഗാപ്രോജക്‌റ്റിന്റെ എക്‌സിക്യൂട്ടീവ് എച്ച്ആർ ഡയറക്ടർ അമിൻ ഭുകാരി വ്യക്തമാക്കി. നിയോം നിലവിൽ ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഫുഡ്, സംഭരണം, സ്ട്രാറ്റജി ഓഫീസ്, ടെക്നോളജി ആന്‍ഡ് സയന്‍സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദി മെഗാപ്രോജക്ടിനായി ജോലി ചെയ്യാൻ താൽപ്പര്യമുള്ള അപേക്ഷകർ, നിയോം നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം. ജോലികള്‍ക്ക് അടിസ്ഥാനമായി യോഗ്യതകള്‍ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ സ്ഥാനാർത്ഥികൾക്കും മിനിമം ബാച്ചിലേഴ്സ് ബിരുദവും മികച്ച ആശയ വിനിമയ ശേഷിയും ഉണ്ടായിരിക്കണം. ചില ജോലികൾക്ക് ഉദ്യോഗാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം ആവശ്യമാണ്. മുൻ തൊഴിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ടാവും.

പുതിയ ബിരുദധാരികൾക്ക് നിയോമി-ൽ ജോലിക്ക് ഗ്രാജ്വേറ്റ്സ് ഓപ്പർച്യുണിറ്റീസ് ഇൻ വർക്ക് (GrOW) പ്രോഗ്രാമിലൂടെ അപേക്ഷിക്കാം, അതിന് തികച്ചും വ്യത്യസ്തമായ യോഗ്യതാ മാനദണ്ഡമുണ്ട്. ഇവർ സൗദി പൌരന്‍മാരായിരിക്കണം എന്നുള്ളതാണ് പ്രധാന മാനദണ്ഡം. എന്നിരുന്നാലും മറ്റ് ഒഴിവുകളിലേക്ക് ഇന്ത്യക്കാർ ഉള്‍പ്പടേയുള്ളവർക്ക് അപേക്ഷിക്കാം.

മിക്ച ശമ്പളം, പ്രവർത്തനത്തിന് അനുസരിച്ചുള്ള ബോണസ്, സേവിംഗ് സ്കീം, വാർഷിക ലീവ്, മെഡിക്കൽ, സ്കൂൾ അലവൻസ്, വാർഷിക- പ്രതിമാസ ടിക്കറ്റുകൾ, താമസം, വിനോദം, ഭക്ഷണം എന്നിങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങളും നിയോമില്‍ ജോലി നേടുന്നവർക്ക് സ്വന്തമാണ്.

 jobs

നിയോമില് ജോലിക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിന്റെ ഔദ്യോഗിക കരിയർ പേജ് വഴി അപേക്ഷകള്‍ സമർപ്പിക്കാം. ഇതിനായി ജോലിയുടെ റോളിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരു കവർ ലെറ്ററും ആവശ്യമായ എല്ലാ അധിക രേഖകളും സഹിതം നിങ്ങളുടെ ബയോഡാറ്റ സമർപ്പിക്കണം. മലയാളികള്‍ക്ക് ഉള്‍പ്പടെ അപേക്ഷിക്കാന്‍ കഴിയുന്ന നിരവധി ഒഴിവുകളാണ് നിയോമില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

അതേസമയം, സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുന്ന നിയോം സിറ്റി നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം നിയോ സിറ്റിയുടെ ഇന്‍ഫ്രാസ്ട്രക്ചറിന്റെ 25 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. സൗദിയുടെ ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മിക്കുന്ന ഹൈടെക് നഗരമാാണ് നിയോം സിറ്റി. ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതി ഒരുങ്ങുന്നത്.

26,500 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതായിരിക്കും ഹൈടെക് സിറ്റി. ഫ്‌ളോട്ടിംഗ് പോര്‍ട്ട്, സര്‍വാത് പര്‍വത നിരകളിലെ സ്‌കീ റിസോര്‍ട്ട്, മിറര്‍ഡ് സിറ്റി എന്നിങ്ങനെ 10 വ്യത്യസ്ത മേഖലകളില്‍ ആയിട്ടാണ് നിയോം സിറ്റി ഉണ്ടാകുക. 2026 ആകുമ്പോഴേക്കും നിയോമില്‍ ഏകദേശം 450,000 പേര്‍ക്ക് താമസിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 2 ദശലക്ഷം വരെ ആളുകള്‍ക്ക് താമസിക്കാനാകുന്ന വന്‍ നഗരമായി മാറുമെന്നുമാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+