സൗദിയിൽ ജോലി നേടാം, അതും സംസ്ഥാന സർക്കാർ വഴി; താമസവും വിമാന ടിക്കറ്റും സൗജന്യം
കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സിംഗ് മേഖലയിൽ അവസരം. കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ് പൂർത്തിയാക്കിയ മുസ്ലീം യുവതികൾക്കാണ് അവസരം. ഫെബ്രുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജോലിയെ കുറിച്ച് വിശദമായി അറിയാം
കൊച്ചിയിൽ വെച്ചാണ് അഭിമുഖം നടത്തുക. അപേക്ഷകർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (ഇപ്പോഴും ജോലി ചെയ്യുന്നവരായിരിക്കണം. ആറ് മാസത്തിൽ കൂടുതൽ തൊഴിൽ ചെയ്യാത്തവർക്ക് അപേക്ഷിക്കാനാകില്ല). ബി എം ടി, കാത്ത് ലാബ്,സി സി യു, ജനറൽ കാർഡിയാക്, ഐ സി യു, ഐ സി യു ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാന്റ്, മെഡിക്കൽ ആന്റ് സർജിക്കൽ, ന്യൂറോ സർജിക്കൽ,ഓങ്കോളജി, ഓപ്പറേഷൻ റൂം (OR), അല്ലെങ്കിൽ കാർഡിയാക്, അല്ലെങ്കിൽ ന്യൂറോ എന്നീ വകുപ്പുകളിലായിരിക്കും നിയമനം. 35 വയസാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം.

താമസ സൗകര്യം, വിമാനടിക്കറ്റ് എന്നിവ ലഭിക്കും. മെഡിക്കൽ ഇൻഷുറൻസും അനുവദിക്കും. ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ,കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, വെള്ള പശ്ചാത്തലമുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഡിഗ്രി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാ,ർ
ഇപ്പോഴും ജോലി ചെയ്യുന്നതുൾപ്പെടെ എല്ലാ പ്രവൃത്തിപരിചയ രേഖകളും സമർപ്പിക്കണം. [email protected] എന്ന വിലാസത്തിലേക്കാണ് രേഖകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഒഡപെക്കുമായി ബന്ധപ്പെടാം.
ബെൽജിയത്തിലും ഒഡേപെക് വഴി അവസരം
ഒഡേപെക് വഴി ബെൽജിയത്തിലേക്ക് നഴ്സിംഗ് മേഖലയിൽ നിരവധി ഒഴിവുകൾ. ജനറൽ നഴ്സിങ് വിഭാഗത്തിലും ബി എസ് സി നഴ്സുമാർക്കും അവസരമുണ്ട്. ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകും. ഐ ഇ എൽ ടി എസിൽ 6 ബാന്റ് സ്കോർ നേടിയിരിക്കണം. അല്ലെങ്കിൽ ഒ ഇ ടിയിൽ സി പ്ലസോ അതിന് മുകളിലോ ലഭിക്കണം. തിരഞ്ഞെടക്കപ്പെടുന്നവർക്ക് സർക്കാർ ശമ്പള സ്കെയിലുകൾ അനുസരിച്ചുള്ള മികച്ച ശമ്പള പാക്കേജ് ലഭിക്കും. കൊച്ചിയിൽ വെച്ചുള്ള ഡച്ച് ഭാഷാ പരിശീലനവും ഒഡേപെക് ഒരുക്കും. പരിശീലന കാലയളവിൽ സ്റ്റൈപന്റ് ലഭിക്കും. ഫെബ്രുവരി 29 ആണ് അപേക്ഷിക്കാനള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക് https://www.odepc.net/campaign/aurora ഫോൺ:7736496574.












Click it and Unblock the Notifications