Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യന്‍ സർക്കാറിന് കീഴില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം: റിക്രൂട്ട്മെന്റ് നോർക്ക വഴി

വിദേശ രാജ്യങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവർക്കായുള്ള സുരക്ഷിത റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് സർക്കാറിനെ കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ നോർക്കയും ഓഡെപെക്കും. ഇരു സ്ഥാപനങ്ങളുടേയും റിക്രൂട്ട്മെന്റ് വഴി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വിവിധ വിദേശ രാജ്യങ്ങളില്‍ ഉയർന്ന ശമ്പളത്തിലുള്ള ജോലികള്‍ കരസ്ഥമാക്കിയിരിക്കുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ സൗദി അറേബ്യയിലേക്കുള്ള മറ്റൊരു റിക്രൂട്ട്മെന്റ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് നോർക്ക.

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്സിങ് റിക്രൂട്ട്മെന്റാണ് നടക്കുന്നത്. വനിതകള്‍ക്ക് മാത്രമാണ് അവസരം. ബേണ്‍, കാർഡിയാക് ഐ സി യു (പെഡ്സ്.), ഡയാലിസിസ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു അഡല്‍റ്റ്, എൻ ഐ സി യു, ഓങ്കോളജി, ഓപ്പറേഷൻ റൂം - റിക്കവറി, പി ഐ സി യു തുടങ്ങിയ വിഭാഗങ്ങളിലായിട്ടായിരിക്കും നിയമനം.

saudi-arabia-

നഴ്സിങില്‍ ബി എസ് സി, പോസ്റ്റ് ബി എസ് സി അല്ലെങ്കില്‍ എം എസ് സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. അതോടൊപ്പം തന്നെ ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് ഏപ്രില്‍ 16 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് അറിയിച്ചു. അപേക്ഷകർക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം.

അഭിമുഖത്തിന് എത്തുമ്പോള്‍ എല്ലാ വിദ്യാർത്ഥികളും സാധുവായ ഒർജിനല്‍ പാസ്പോർട്ട് കൈവശം കരുതണം. അഭിമുഖം 27/04/2025, 28/04/2025, 29/04/2025,30/04/2025 എന്നീ തിയതികളിലായി കൊച്ചിയില്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗദി ലേബർ ലോ നിയമപ്രകാരമുള്ള ശമ്പളം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അതേസമയം, കേരളത്തില്‍ തന്നെ ജോലി നോക്കുന്നവരാണെങ്കില്‍ സംസ്ഥാന സർക്കാറിന് കീഴില്‍ തന്നെ നിരവധി വകുപ്പുകളിലായി താല്‍ക്കാലിക ഒഴിവുകള്‍ വന്നിട്ടുണ്ട്. അത്തരം ചില ഒഴിവുകളെ കുറിച്ച് താഴെ വിശദമായി നല്‍കുന്നു.

ഫാർമസിസ്റ്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥിക്കൾക്കായി അഭിമുഖം നടത്തും. പ്രായപരിധി 18-41. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യതകൾ: പ്ലസ്ടു, ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 26 (വൈകീട്ട് 5 മണി വരെ). ഇന്റർവ്യു തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in.) പ്രസിദ്ധീകരിക്കും. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2575050.

സീനിയര്‍ മാനേജര്‍ ഒഴിവ്

എറണാകുളത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ ( പേഴ്‌സണല്‍/എച്ച്.ആര്‍) അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, നിയമബിരുദം. എച്ച്. ആര്‍ മാനേജ്‌മെന്റില്‍ 13 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 18-45 വയസ് (ഇളവുകള്‍ അനുവദനീയം). അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 21നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+