സൗദി അറേബ്യയിലേക്ക് ടെക്നീഷ്യന്‍മാരെ ആവശ്യമുണ്ട്: മികച്ച ശമ്പളം, ടിക്കറ്റും വിസയും സൗജന്യം
കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ കമ്പനിയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു. 38 ഒഴിവുകളിലേക്ക് പൂർണ്ണമായും സൗജന്യമായാണ് നിയമനം. 25നും 35 നുമിടയിൽ പ്രായ മുള്ള പുരുഷൻമാർക്കാണ് അവസരം. 2 വർഷത്തേക്കുള്ള കരാർ നിയമനമാണ് നടത്തുന്നത്. ഒഴിവുകളും വേണ്ട യോഗ്യതകളും താഴെ കൊടുക്കുന്നു.
എച്ച് വി എസി ടെക്‌നിഷ്യൻ ആർ എഫ് & എസി
യോഗ്യത: രണ്ടു വർഷത്തെ എൻ സി വി ടി/ എച്ച് വി എ സി/മെക്കാനിക്കൽ ഡിപ്ലോമ. 3-5 വർഷത്തെ പ്രവർത്തിപരിചയം. ശമ്പളം 2000- 3200 സൗദി റിയാല്‍.

എച്ച് വി എസി ടെസ്‌റ്റിങ് ആൻഡ് കമ്മിഷനിങ് ടെക്നിഷ്യൻ
യോഗ്യത:രണ്ടു വർഷത്തെ എൻ സി വി ടി/എച്ച് വി എ സി/ മെക്കാനിക്കൽ ഡിപ്ലോമ, 2-3 വർഷ പരിചയം. ശമ്പളം 1000-1800 സൗദി റിയാല്‍.
ഇലക്ട്രിഷ്യൻ എച്ച്‌ടി പാനൽ ബോർഡ് വയറിങ്, ടെസ്‌റ്റിങ് ആൻഡ് കമ്മിഷനിങ് ടെക്നിഷ്യൻസ്
യോഗ്യത: എൻ സി വി ടി/ഡിപ്ലോമ ഇൻ ഇല ക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, 3-5 വർഷ പരിചയം. ശമ്പളം 1500- 2500 സൗദി റിയാല്‍.
ഇ എ ൽവി ടെക്നിഷ്യൻ-ബി എം എസ്, ഫയർ അലാറം, സി സി ടി വി, ആക്‌സസ് കൺട്രോൾ
യോഗ്യത: എൻ സി വി ടി/ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ഇല ക്ട്രോണിക്സ്/ഇൻസ്ട്രുമെൻ്റേഷൻ, 3-5 വർഷ പരിചയം. ശമ്പളം 1200-2200 സൗദി റിയാല്‍.
ഡിജി സൂപ്പർവൈസർ
യോഗ്യത: ഡിപ്ലോമ/ബി ഇ ഇൻ മെക്കാനിക്കൽ/ഓട്ടമൊബീൽ എൻജിനീയറി ങ്, 5-10 വർഷ പരിചയം. 4500-6000 സൗദി റിയാല്‍.
ഡിജി മെക്കാനിക് കം ഓപ്പറേറ്റർ
യോഗ്യത: രണ്ടു വർഷ എൻ സി വി ടി/ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഓട്ടോമൊബീൽ എൻജിനീയറിങ്, 5- 10 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 4500-6000 റിയാല്‍.
താല്‍പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ [email protected] എന്ന ഇമെയിലിൽ അയയ്ക്കണം. താമസം, ടിക്കറ്റ്, വീസ, എന്നിവ ഫ്രീയാണ്. അവസാന തിയതി സെപ്തംബർ 7. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2329440/41/42/45, www.odepc.kerala.gov.in
ട്രേഡ് ടെക്നീഷ്യൻ
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ജനറൽ വർക്ക്ഷോപ്പിൽ കാർപ്പെന്ററി, ഫിറ്റിംഗ്, ഷീറ്റ്മെറ്റൽ, ടാർണിംഗ് ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2222935, 9400006418.
അങ്കണവാടി വർക്കർ ഒഴിവ്
വനിതാ ശിശുവികസന വകുപ്പ് നെടുംകണ്ടം പ്രോജക്ട് പരിധിയിലെ നെടുംകണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളിൽ അടുത്ത മൂന്ന് വർഷക്കാലത്തേയ്ക്ക് വരാൻ സാധ്യതയുള്ള അങ്കണവാടി വർക്കർ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ. എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി വിജയിച്ചിരിക്കണം.
സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, ഒരുവർഷത്തിനുമേൽ പ്രവർത്തിപരിചയം ഉള്ളവർ, 40 വയസ്സിനുമേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകൾ സെപ്റ്റംബർ 09 മുതൽ 25 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ആഫീസിൽ സ്വീകരിക്കും. അപേക്ഷാഫോമുകൾ അതാത് പഞ്ചായത്ത് ആഫീസിൽ നിന്നും നെടുംകണ്ടം ഐസിഡിഎസ് ആഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9400916175, 9447776364












Click it and Unblock the Notifications