സൗദിയിൽ ജോലി നേടാൻ സുവർണാവസരം,അതും കേരള സർക്കാർ വഴി; ഇപ്പോൾ തന്നെ അപേക്ഷിക്കാം
ദമാം: സൗദി അറേബ്യയിൽ ജോലി ചെയ്യാൻ താത്പര്യമുണ്ടോ? എന്നാൽ ഇതാ നിങ്ങൾക്ക് നോർക്ക വഴി അവസരം. സൗദി ആരോഗ്യ മന്ത്രാലയത്തില്‍ മക്ക സിറ്റിയിലേയ്ക്കാണ് അവസരമൊരുങ്ങുന്നത്. കാർഡിയാക് ഇമേജിംഗ് സ്പെഷ്യലിസ്റ്റ് - എക്കോ, കാർഡിയാക് ടെക്‌നോളജി സ്പെഷ്യലിസ്റ്റ് , കാത്ത് ലാബ് വിഭാഗങ്ങളിലെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
സംമക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. പ്രസ്തുത വിഭാഗങ്ങളില്‍ ബി എസ് സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.

വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 മാര്‍ച്ച് 04 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011).












Click it and Unblock the Notifications