Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ജോലിക്ക് ശ്രമിക്കുകയാണോ: എങ്കില്‍ ഈ മേഖലയില്‍ ശ്രദ്ധിക്കൂ.. നിരവധി അവസരങ്ങള്‍

റിയാദ്: അടുത്ത കാലം വരെ വിനോദ സഞ്ചാര രംഗത്ത് അധികമൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. രാജ്യത്ത് നിലനിന്നിരുന്ന പല കർക്കശ നിയമങ്ങളും വിനോദത്തിന് തടസ്സമായിരുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി നിയമിതനായതോടെ സമൂലമായ മാറ്റങ്ങളാണ് രാജ്യത്തുണ്ടായത്.

എണ്ണ ഇതര മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിനോദ സഞ്ചാരം ഉള്‍പ്പടേയുള്ളവയില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതോടെ സൗദി അറേബ്യയിലെ വിനോദ സഞ്ചാര രംഗത്ത് വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ വർധിച്ചുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

 saudi arabia

നിലവില്‍ യുഎസ്, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ഓസ്‌ട്രേലിയ തുടങ്ങിയ ആഗോളതലത്തിൽ പക്വതയാർന്നതും വികസിതവുമായ ടൂറിസം വിപണികളാണ് രാജ്യത്തെ സിഇഒ തലത്തിലുള്ള സ്ഥാനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള പ്രധാന ഉറവിട കേന്ദ്രങ്ങള്‍. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ മികച്ച പ്രതിഭകളെ തേടുന്നു.

"മിഡിൽ ഈസ്റ്റിൽ, പ്രത്യേകിച്ച് സൗദി അറേബ്യ, വിനോദസഞ്ചാരമേഖലയിൽ വളർന്നുവരുന്ന പ്രതിഭകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്" - ഈ രംഗത്തെ വിദഗ്ധയായ മലീഹ ജിലാനിയെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു. നിയോം സ്മാർട്ട് സിറ്റി പദ്ധതി പോലുള്ള സൗദി അറേബ്യയിൽ നടക്കുന്നതും പ്രാരംഭ ഘട്ടത്തിലുള്ളതുമായ ഒന്നിലധികം മെഗാ പ്രോജക്റ്റുകൾ സാങ്കേതികവിദ്യ, ടൂറിസം, നഗരവികസനം തുടങ്ങിയ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വർധിപ്പിക്കുമെന്നും മലീഹ പറയുന്നു.

സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലയിലെ ഉയർന്ന എക്സിക്യൂട്ടീവുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം വിദേശ വിപണികളിൽ നിന്ന്, പ്രത്യേകിച്ച് കൂടുതൽ പക്വതയാർന്നതും വികസിതവുമായ സാമ്പത്തിക വികസനം, ടൂറിസം, സാംസ്കാരിക മേഖലകൾ ഉള്ള രാജ്യങ്ങളില്‍ നിന്നും ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

2022 ലെ ഒരു പഠനം കാണിക്കുന്നത് സൗദി അറേബ്യയിലെ ടൂറിസം രംഗത്ത് മികച്ച തൊഴിലാളികുടെ അഭാവം നേരിടുന്നുവെന്നാണ്. സർവ്വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം സൗദി അറേബ്യയിലും 46 ശതമാനം യുഎഇയില്‍ തങ്ങളുടെ രാജ്യത്ത് പ്രത്യേക വൈദഗ്ധ്യമുള്ള ആളുകളുടെ കുറവുണ്ടെന്നാണ് വിശ്വസിക്കുന്നത്.

സൗദി അറേബ്യയും യുഎഇയും പോലുള്ള രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രങ്ങളുടെ ഭാഗമായി തങ്ങളുടെ പരമ്പരാഗത വ്യവസായങ്ങളായ എണ്ണ, വാതകം എന്നിവയിൽ നിന്ന് മാറി ടൂറിസം പോലുള്ള പുതിയ മേഖലകളിലേക്ക് വൻതോതിൽ നിക്ഷേപം നടത്തുന്നതാണ് ഈ മേഖലയിലെ ആവശ്യകത വർധിപ്പിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+