സൗദിയില്‍ വെയർഹൗസില്‍ ജോലി നേടാം: 100 ഒഴിവുകള്‍, പത്താംക്ലാസ് യോഗ്യത മാത്രം മതി
കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക് വഴി വീണ്ടും വിദേശ തൊഴില്‍ അവസരം. സൗദി അറേബ്യയിലെ വെയർഹൗസ് മേഖലയിലേക്കാണ് ഇത്തവണത്തെ റിക്രൂട്ട്മെന്റ്. പൂർണ്ണമായും സൗജന്യമായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. സൗദി അറേബ്യയിലെ ഒരു പ്രശസ്ത കമ്പനിയിലേക്ക് വെയർഹൗസ് അസോസിയേറ്റ്‌സായിട്ടാണ് നിയമനം.
നൂറോളം ഒഴിവുകളാണുള്ളത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് പത്താം ക്ലാസ് വിജയമാണ്. ഇംഗ്ലീഷില്‍ ബേസിക് വിവരം ആവശ്യമാണ്. ഏറ്റവും കുറഞ്ഞത് പറയുന്നത് മനസ്സിലാക്കാണം. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന വിവരവും ഉണ്ടായിരിക്കണം. 18 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി.

ഒമ്പത് മണിക്കൂർ ജോലിക്ക് 1892 സൗദി റിയാല്‍ ശമ്പളമായി ലഭിക്കും. അതായത് 42000 ഇന്ത്യന്‍ രൂപ. ഭക്ഷണ, താമസ ചിലവുകള്‍ അടക്കമാണ് ഇത്. ഓർഡറുകൾ കാര്യക്ഷമമായി ഡെലിവർ ചെയ്യുന്നതിന് വേണ്ടി പാർസലുകള്‍ എടുത്ത് വെക്കുകയും നീക്കി വെക്കേണ്ടി വരികയുമൊക്കെ ചെയ്യേണ്ടി വരുന്നതിനാല്‍ ശാരീരികക്ഷമ ആവശ്യമുള്ള ജോലിയുമാണ് ഇത്.
ഉൽപ്പന്നങ്ങൾ അടുക്കിവെക്കുന്നതിനും സ്കാൻ ചെയ്യുന്നതിനും ഡെലിവറിക്കായി തയ്യാറാക്കുന്നതിനും സ്മാർട്ട്ഫോൺ, ആപ്പുകൾ, സ്കാനറുകൾ എന്നിവ ഉപയോഗിക്കുക പാക്കേജുകൾ തയ്യാറാക്കുക, പാക്കിങ്, അടുക്കിവെപ്പ്, ട്രക്ക് ഡെലിവറികളിലെ ലോഡിങും അൺലോഡിങും ഉള്‍പ്പെടേയുള്ള ജോലികളും ചെയ്യേണ്ടി വരും.
22 കിലോ വരെ ഭാരം എടുക്കുക, 9/10 മണിക്കൂർ ഷിഫ്റ്റുകളിൽ നിന്ന് ജോലി ചെയ്യുക, വലിയ അളവിലുള്ള ചരക്കുകൾ നീക്കാൻ വണ്ടികൾ, ഡോളികൾ, ഹാൻഡ് ട്രക്കുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുക, പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുക തുടങ്ങിയവയ്ക്കും നിങ്ങള്‍ തയ്യാറാകേണ്ടി വരും. പൊതു അവധികള്‍ക്ക് പുറമെ ആഴ്ചയില്‍ ഒരു ദിവസം ഓഫും ലഭിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV, പാസ്‌പോർട്ടിൻ്റെ പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2024 ജൂൺ 2-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്. മെയിലിൻ്റെ സബ്‌ജക്‌റ്റ് ലൈൻ "Warehouse Associate to KSA" എന്നായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക് വെബ്സൈറ്റ് സന്ദർശിക്കുക.
പാര്‍ട്ട് ടൈം ട്യൂട്ടര്‍: അഭിമുഖം ആറിന്
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്തിനുശേഷം കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കാനായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രി, ബിഎഡ് ഉളളവരെ നടപ്പ് അധ്യയന വര്‍ഷം ഓണറേറിയം വ്യവസ്തയില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരായി നിയമിക്കുന്നതിനുളള കൂടികാഴ്ച ജൂണ്‍ ആറിന് രാവിലെ 11 ന് റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസില്‍ നടത്തും.
യുപി സ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ക്ക് പ്രതിമാസ ഓണറേറിയം 5000 രൂപ. ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ക്ക് പ്രതിമാസ ഓണറേറിയം 5500 രൂപ. സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളില്‍ താമസിക്കുന്ന പരിചയസമ്പന്നര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 9447859959, 9496070349.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം











Click it and Unblock the Notifications