സൗദിയിൽ ഇന്ത്യക്കാർക്ക് ജോലി അവസരം; 1.85 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കേണ്ടത് അറിയാം
ഗൾഫ് രാജ്യങ്ങളിൽ ജോലി അവസരം തിരയുകയാണോ? എന്നാൽ ഇതാ സൗദിയിൽ മികച്ച അവസരം. ഇന്ത്യൻ എംബസിക്ക് കീഴിൽ ഡ്രൈവർ ജോലിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നാഷ്ണൽ ഐഡിയോ ഇഖാമയോ ഉള്ള ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാനും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. കുറഞ്ഞത് 10 ക്ലാസ് പാസായിരിക്കണം. എല്ലാ സർട്ടിഫിക്കറ്റുകളും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഡൽഹിയിലെ സൗദി എംബസി എന്നീ കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

അംഗീകൃത സഊദി ലൈസന്‍സ് ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.ശാരീരികവും മാനസികവുമായ ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗും ഡോക്യുമെന്റ് വെരി
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ്
ഡ്രൈവിംഗ് ടെസ്റ്റിൽ യോഗ്യത നേടുന്നവരെ അഭിമുഖത്തിന് വിളിക്കും
മൊത്തത്തിലുള്ള വ്യക്തിത്വം, ആശയവിനിമയം, പ്രൊഫഷണൽ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ശമ്പളം-3,200 റിയാൽ. ക്രമാനുഗതമായി ശമ്പളം 7840 വരെയായി ഉയരും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്കാദമിക് യോഗ്യതകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകളും അപേക്ഷയ്ക്കൊപ്പം അയക്കണം.
അസി. പ്രൊഫസര്‍ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: എംടെക് ഒന്നാം ക്ലാസ് ബിരുദം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2536125, 9995199106.
ഡോക്ടര്‍ നിയമനം*
വയനാട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 67 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. എന്‍.എച്ച്.എം ഓഫീസില്‍ നേരിട്ടോ, തപാലായോ, ഇ-മെയില്‍ മുഖേനയോ അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍- 04936 202771
കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വ്യക്തിത്വവികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2025-26 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയവരാകണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിങ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവര്‍ഗക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി 25 നും 45 നും ഇടയില്‍. തൊടുപുഴ മിനി സിവില്‍ സ്റ്റേല്‍ഷന്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പ്രൊജക്ട് ഓഫീസില്‍ ജൂലൈ 15 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ,പകര്‍പ്പ്, അഡ്രസ്സ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 04862 222399.












Click it and Unblock the Notifications