Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിൽ മലയാളികൾക്ക് ജോലി അവസരം; നിരവധി ഒഴിവുകൾ, കൊച്ചിയിൽ അഭിമുഖം

വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരവുമായി നോർക്ക. സൗദി അറേബ്യയിലേക്കാണ് ഇത്തവണ നിയമനം. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് അവസരങ്ങൾ. അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് വിശദമായി അറിയാം

saudijob2-

ഒഴിവുകൾ

ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകള്‍.

ആർക്കൊക്കെ അപേക്ഷിക്കാം?

വനിതകൾക്കാണ് അപേക്ഷിക്കാനാകുക.

യോഗ്യത

നഴ്സിങില്‍ ബി എസ് സി, പോസ്റ്റ് ബി എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

അപേക്ഷകൾ അയക്കേണ്ടത്

‌വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. വിശദവവരങ്ങൾക്ക് www.norkaroots.org www.nifl.norkaroots.org

അപേക്ഷിക്കാനുള്ള അവസാന തീയതി

ഫെബ്രുവരി 15

അഭിമുഖം

ഫെബ്രുവരി 23 മുതല്‍ 26 വരെ കൊച്ചിയിൽ നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലി ഒഴിവുകളും

ജൂനിയര്‍ അനലിസ്റ്റ് നിയമനം

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.ആര്‍.ഡി ഫുഡ് ക്വാളിറ്റി മോണിട്ടറിങ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റുമാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമനം മാര്‍ക്കില്‍ കുറയാതെ കെമിസ്ട്രി/ ബയോ കെമിസ്ട്രി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് സീനിയര്‍ അനലിസ്റ്റിന് വേണ്ട യോഗ്യത. എന്‍.എ.ബി.എല്‍ അക്രഡിറ്റഷന്‍ ഉള്ള ലാബിലെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസം 25,000 രൂപയാണ് വേതനം. ജൂനിയര്‍ അനലിസ്റ്റിന് കെമിസ്ട്രി / ഫുഡ് ടെക്‌നോളജി വിഷയത്തില്‍ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രതിമാസ വേതനം: 15000 രൂപ. ഫെബ്രുവരി 15 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും www .supplycokerala.com, www.cfrdkerala. in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

അധ്യാപക ഒഴിവ്

കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍ , പ്രീ-പ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വെബ്‌സൈറ്റ് :www.chenneerkara.kvs.ac.in
ഫോണ്‍ : 0468 2256000.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+