Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിൽ നഴ്സുമാർക്ക് അവസരം; ഇത്രയും മികച്ച ശമ്പളമോ?.. ഇപ്പോൾ തന്നെ അപേക്ഷിക്കാം

വിദേശരാജ്യത്ത് ജോലി അവസരങ്ങൾ തേടുന്നവർക്ക് ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി മികച്ച അവസരം. സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് നിയമനം ലഭിക്കുക. ഈ മാസം അവസാനം കൊച്ചിയിൽ വെച്ചായിരിക്കും അഭിമുഖം. ശമ്പളം , യോഗ്യത, പ്രായപരിധി ,അപേക്ഷിക്കേണ്ട അവസാന ദിവസം തുടങ്ങിയ വിവരങ്ങൾ അറിയാം

ബി എസ് സി നഴ്സിങ്ങ് കഴിഞ്ഞ സ്ത്രീകൾക്കാണ് അവസരം. 50 ഒഴിവുകളാണ് നിലവിൽ ഉളളത്. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ഐ സി യുകളിലാണ് നിയമിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. സൗദി പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ, എച്ച്ആർഡി, ഡാറ്റാഫ്ലോ എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. നിയമനം ലഭിച്ചാൽ 4110 ദിർഹം ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/recruitment-of-female-bsc-nurses-to-ministry-of-health-saudi-arabia

saudijob1-

സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ

വാക്ക് ഇൻ ഇൻ്റർവ്യൂ

എറണാകുളം മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുള്ള തസ്‌തികകളിലേയ്ക്ക് (ഡി എം എച്ച് പി) അഡ്ഹോക് അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്കായി ഫെബ്രുവരി 19-ന് രാവിലെ 11-ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും. യോഗ്യത :എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഫോൺ : 0484 2360802

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം

തൊടുപുഴയിലെ ഇടുക്കി ജില്ല ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി: 2021 ജനുവരി ഒന്നിന് 41 വയസ്സ് കവിയരുത് (ഇളവുകള്‍ അനുവദനീയം). ബി.എ.എം.എസ് ബിരുദവും കൗമാരഭൃത്യത്തില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ അതത് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലോ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 20നകം ഹാജരാകണം.

കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം [email protected] ൽ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+