സൗദിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാം; മലയാളികൾക്ക് ഇതാ അവസരം, താമസവും വിസയും ടിക്കറ്റുമെല്ലാം സൗജന്യം
വിദേശത്ത് മികച്ച ശമ്പളത്തിൽ ഒരു ജോലി ആഗ്രഹിക്കാത്തവർ ആരാണുള്ളത്. വിദേശ രാജ്യങ്ങളിലെത്തി അവിടെ നിന്ന് തൊഴിൽ തേടുന്നതിനേക്കാൾ ഇവിടെ നിന്ന് ജോലി കിട്ടി അവിടേക്ക് പോകുന്നത് തന്നെയാണ് എല്ലാവർക്കും താത്പര്യം. എന്നാൽ കടൽ കടക്കാൻ ലക്ഷ്യം വെയ്ക്കുന്നവർ പലപ്പോഴും വ്യാജ റിക്രൂട്ട്മെന്റുകളിൽ പെട്ട് പോകാറുണ്ട്. അടുത്തിടെ തന്നെ ഇത്തരം നിരവധി തട്ടിപ്പുകളുടെ കഥകൾ പുറത്തുവന്നിട്ടുണ്ട്. ലക്ഷങ്ങളാണ് പലർക്കും നഷ്ടമായത്.
എന്നാൽ ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് ഭയക്കാതെ വിദേശത്ത് ജോലി നേടാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് ആണ് നിയമനം നടത്തുന്നത്. സൗദിയിലേക്കാണ് നിയമനം. യോഗ്യത, ശമ്പളം അടക്കമുള്ള വിവരങ്ങൾ പരിശോധിക്കാം

ബിഎസ്സി നഴ്സിങ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണഅ അവസരം. ബിഎസ്സി/പിബിബിഎൻ/എംഎസ്സി നഴ്സിങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയും ആവശ്യമാണ്. ( നിലവിൽ ജോലി ചെയ്യുന്നവരായിരിക്കണം. കരിയറിൽ 6 മാസത്തെ വിടവ് ഉള്ളവരെ പരിഗണിക്കില്ല). ഉയർന്ന പ്രായപരിധി 35 വയസാണ്.
ശമ്പളമായി 91,000 രൂപ ലഭിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. താമസ സൗകര്യവും വിസയും വിമാനടിക്കറ്റും സൗജന്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 ന് മുൻപായി [email protected] എന്ന മെയിലിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ സബ്ജെക്ട് ലൈനിൽ ഫീമെയിൽ നഴസസ് എംഒഎച്ച്-കെഎസ്എ എന്ന് പ്രത്യേകം പ്രതിപാദിപ്പിക്കണം. ബയോഡേറ്റ, വെള്ള ബ്രാഗ്രൗണ്ടിൽ ഉള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിയ സർട്ടിഫിക്കറ്റ് , ആധാർ കോപ്പി എന്നിവയും മെയിൽ അയക്കണം.
വിദഗ്ധരായ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്
യുഎഇയിലേക്ക് വിദഗ്ധരായ ടെക്നീഷ്യൻമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. ഇലക്ട്രീഷ്യൻസ്-50, പ്ലംബർ-50, ഡക്ട് ഫാബ്രിക്കേറ്റേഴ്സ് 50, പൈപ്പ് ഫിറ്റർമാർ -50 , വെൽഡർമാർ-25, ഇൻസുലേറ്റർ-50, ഹവാക്ക്-25, മാസൺ-10 എന്നിങ്ങനെ 310 ഒഴിവുകളാണ് ഉള്ളത്. 800 എഇഡിയാണഅ ശമ്പളം. ഇതിനൊപ്പം ഓവർടൈമിനുള്ള തുകയും ലഭിക്കും. താമസം സൗജന്യമായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/
പ്രസാർ ഭാരതിയിൽ ഒഴിവുകൾ
പ്രസാർ ഭാരതിയിൽ ടെലികാസ്റ്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. രണ്ട് വർഷത്തേക്കായിരിക്കും നിയമനം. അഭിമുഖത്തിന്റെയോ പരീക്ഷയുടേയോ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലായിരിക്കും ജോലി ലഭിക്കുക. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി.
യോഗ്യത- ഇലക്ട്രോണിക്സ്/ കമ്പ്യൂർട്ടർ ടെക്സിനോളജി എന്നിവയിലേതെങ്കിലും ഡിപ്ലോമ പാസായിരിക്കണം. കൂടാതെ ക്യാമറ, ടെലികാസ്റ്റ് ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പരിചയം ആവശ്യമാണ്. കൂടാതെ സമാനസ്വഭാവമുള്ള ക്ഷേത്രത്തിന്റേയോ ട്രെസ്റ്റിന്റോയെ കീഴിലുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. 35,000 രൂപയായിരികും പ്രതിമാസ ശമ്പളം. പ്രസാർ ഭാരതിയുടെ ഔദ്യോഗിക സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അയക്കാൻ സാധിച്ചില്ലെങ്കിൽ [email protected] എന്ന മേൽവിലാസത്തിൽ അപേക്ഷിക്കാം.












Click it and Unblock the Notifications