Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിൽ ഡോക്ടർമാർക്ക് അവസരം; നിയമനം സംസ്ഥാന സർക്കാർ വഴി, അപേക്ഷിക്കാം

വിദേശ രാജ്യത്ത് ജോലി ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് നാട്ടിൽ നിന്ന് കൊണ്ട് തന്നെ അവിടെയൊരു ജോലി സമ്പാദിക്കുകയെന്നത്. വിസിറ്റ് വിസയിലൊന്നും പോകാതെ തന്നെ ഒരു വിദേശ ജോലി സ്വന്തമാക്കിയാലോ? ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്കയാണ് അത്തരം ഒരു അവസരം ഒരുക്കുന്നത്. സൗദി അറേബ്യയിലേക്കാണ് അവസരം. അവിടെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. വിശദമായി വായിക്കാം

ഏതൊക്കെ തസ്തികകളിലേക്ക്

എമർജൻസി, ഐ സി യു (ഇന്റൻസീവ് കെയർ യൂണിറ്റ്), നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ് (എൻ ഐ സി യു ), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (പി ഐ സി യു), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

saudijob

ആർക്കൊക്കെ അപേക്ഷിക്കാം

സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസ്. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ മുമാരിസ് പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. ഡാറ്റാ ഫ്ലോ പ്രോസസിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുന്‍ഗണന ലഭിക്കും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം.

അപേക്ഷിക്കേണ്ടത് എങ്ങനെ

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. ഡിസംബര്‍ 10 നകം അപേക്ഷ നല്‍കാമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

വനിതകൾക്കും അവസരം

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് വനിത സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകളിലേക്കും നോർക്ക അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം (ഇആർ), ഐസിയു (അഡൾട്ട്), എൻഐസിയു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (OR), പിഐസിയു(പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. അപേക്ഷിക്കാനുളള അനസാന തീയതി നവംബർ 30 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+