Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിൽ വൻ അവസരം; ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, താമസവും സൗജന്യം

സൗദി അറേബ്യയിൽ ടെക്നീഷ്യൻ തസ്തികയിലേക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേനയാണ് നിയമനം നടക്കുന്നത്. 85 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ ഐ ടിയാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഒരോ മേഖലയിലെ ഒഴിവുകളുടെ എണ്ണവും ശമ്പളവും താഴെ നല്‍കുന്നു.

ഹവാക്-10 ഒഴിവുകൾ
ശമ്പളം-2100-2500 റിയാൽ

ചില്ലർ-ടെക്-5 ഒഴിവ്
ശമ്പളം-2500-3500

എൽവ്-ടെക്-5
ശമ്പളം 2100-2500

saudi-arabia-job-

ഇലക്ട്രിക്കൽ-10
ശമ്പളം 1500-2200

ജെനറേറ്റർ-ടെക്-5
2100-2500

എംഇപി-എസ്യുപി-5
ശമ്പളം-3000-4000

ഫോർക് ഫിറ്റ് ഓപറേറ്റർ-3
ശമ്പളം 2200-2500

ബിഎംഎസ്-ഓപറേറ്റർ-3
ശമ്പളം -2500-3000

എവി-ടെക്-3
ശമ്പളം 2500-3000

എഫ്എൽഎസ്-ടെക്-5
ശമ്പളം-2100-2500

ആർഒ പ്ലാന്റ്-ടെക്-3
ശമ്പളം-2500-3000

പമ്പ് ടെക്-5
ശമ്പളം-3500-4500

കൺട്രോൾസ് ടെക്നീഷ്യൻ-3
ശമ്പളം 2500-3000

മീഡിയം വോൾട്ടേജ് ടെക്നീഷ്യൻ-5
ശമ്പളം 2500-3000

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാനടിക്കറ്റും വിസയും അനുവദിച്ചു. കൂടാതെ താമസവും മെഡിക്കൽ ഇൻഷുറൻസും ഗതാഗതവും സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ ഐഡിയിൽ സിവിയും മറ്റ് സർട്ടിഫിക്കറ്റുകളും അയക്കണം. സബ്ജെക്ട് ലൈനിൽ ടെക്നീഷ്യൻസ് കെഎസ്എ എന്ന് പ്രതിപാദിക്കണം.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 8 ന് വൈകിട്ട് 5 മണിക്ക് മുൻപായി https://forms.gle/p34foqbTpQEqjbET8 ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് തൈക്കാടുള്ള എസ്.സി / എസ്.ടി നാഷണൽ കരിയർ സർവീസ് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് "NATIONAL CAREER SERVICE CENTRE FOR SC/ST's Trivandrum" ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ : 0471 - 2332113.

ടീച്ചിങ് അസിസ്റ്റന്റ് ഒഴിവ്

തൃശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവുണ്ട്. ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസനിൽ (വെറ്ററനിറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി/ നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. 2024 ജനുവരി ഒന്നിന് 50 വയസ്സ് തികയരുത്. താത്പര്യമുള്ളവർ ബന്ധപ്പെട്ട പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിനകം അപേക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+