സൗദിയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നേടാം; സംസ്ഥാന സർക്കാർ വഴി അവസരം, ഇപ്പോൾ അപേക്ഷിക്കൂ
സൗദിയിൽ ഡോക്ടർമാരുടെ ഒഴിവിലേക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുന്നത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. യോഗ്യത,പ്രവൃത്തിപരിചയം, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ അറിയാം
അഡിക്ഷൻ സൈക്യാട്രി, അഡൽറ്റ് യൂറോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജറി, ഡെൻ്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, എൻഡോക്രൈനോളജി, ഇഎൻടി, പോസ്റ്റ്-എൻഡോക്രൈനോളജി, കുട്ടികളുടെ നേത്ര ശസ്ത്രക്രിയ , ജനറൽ സർജറി, ഐസിയു അഡൾട്ട്, ഇൻ്റർവെൻഷണൽ കാർഡിയോളജി, ഇൻ്റർവെൻഷണൽ ന്യൂറോളജി, ഇൻ്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റോളജി, ഒബ്‌സ് ആൻഡ് ഗൈനോളജി ആന്റ് ഇന്ഫേർട്ടലിറ്റി, ഒബ്‌സ്‌റ്റോളജി & ഗൈനക്കോളജിസ്റ്റ്, ഓങ്കോളജി, ഒഫ്താൽമോളജി സർജറി, പീഡിയാട്രിക് ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ എൻഡോസ്കോപ്പി, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് ന്യൂറോളജിക്കൽ ഡിസീസസ്, പീഡിയാട്രിക്സ് സൈക്യാട്ട്രി, പീഡിയാട്രിക് യൂറോളജി സർജറി, പീഡിയാട്രിക്സ്, പ്ലാസ്റ്റിക് സർജറി,റേഡിയോളജി,നട്ടെല്ല് ശസ്ത്രക്രിയ, വാസ്കുലർ സർജറി എന്നീ വകുപ്പുകളിലേക്കാണ് നിയമം.

എംബിബിഎസ് കൂടാതെ എംഡി/എംഎസ് ആണ് യോഗ്യത. മിനിമം രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ്. താത്പര്യമുള്ളവർ ജുലൈ 5 ന് മുൻപായി [email protected] എന്ന മെയിൽ ഐഡിയിലേക്ക് സിവി അയക്കണം. "ഡോക്ടർസ് ടു സൗദി അറേബ്യ (തബൂക്ക്)" എന്ന് സബ്ജെക്റ്റ് ലൈനിൽ എഴുതണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ
വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഓട്ടോമൊബൈല്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 3 വര്‍ഷത്തെ ഓട്ടോമൊബൈല്‍ ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജൂലൈ 1 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0494 2651971, 9400006487.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് സര്‍ജറി (1 ഒഴിവ്), ജനറല്‍ മെഡിസിന്‍ (3 ഒഴിവ്), യൂറോളജി (2 ഒഴിവ്) വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. പ്രതിമാസ വേതനം 70000 രൂപ. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം റജിസ്ട്രേഷന്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി അന്നേദിവസം രാവിലെ 10 ന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2200310.
ജൂനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ നിയമനം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ ജൂനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത- എം സി ഐ/ബി. ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/ബി ഇ (കമ്പ്യൂട്ടര്‍ സയന്‍സ്)/എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്), എ എസ് പി.നെറ്റ്, സി#, എം എസ് എസ് ക്യൂ എല്‍ സെര്‍വര്‍, ജെ ക്വറി/ ജാവ സ്‌ക്രിപ്റ്റ്, സി എസ് എസ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തി പരിചയവും. 35 വയസിന് താഴെയായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂലൈ മൂന്നിനകം [email protected] ഇ-മെയിലിലേക്ക് അയക്കണം. ഫോണ്‍: 0487 2331469, 9447088469 (വാട്‌സാപ്പ്).
ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്
നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത- സി സി പി/ എന്‍ സി പി അല്ലെങ്കില്‍ തത്തുല്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 14700 രൂപ. ബയോഡാറ്റ, ഫോട്ടോ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഇവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ തപാല്‍ വഴി ജൂലായ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ജൂലൈ 18 ന് രാവിലെ 9.30 ന് അഭിമുഖം നടക്കും. വിവരങ്ങള്‍ക്ക് http://nam.kerala.gov.in. ഫോണ്‍: 0487 2939190.












Click it and Unblock the Notifications